ചെമ്മനാട് പഞ്ചായത്തിൽ കുടുംബശ്രീയുടെ സുദൃഢം പദ്ധതിയിലൂടെയെത്തിയ നവാഗതരുടെ സംഗമം എൻ.എ. നെല്ലിക്കുന്ന്എം.എൽ.എ. ഉദ്ഘാടനംചെയ്യുന്നു
പൊയിനാച്ചി : കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നടത്തിയ സുദൃഢം കാമ്പയിനിന്റെ ഭാഗമായി ചെമ്മനാട് ഗ്രാമപ്പഞ്ചായത്തിൽ പുതിയ 75 കുടുംബശ്രീ യൂണിറ്റുകൾ രൂപവത്കരിച്ചു. ഇതോടെ പഞ്ചായത്തിൽ 500 കുടുംബശ്രീ അയൽക്കൂട്ടങ്ങളായി.
പുതിയ യൂണിറ്റുകൾ രൂപവത്കരിക്കുന്നതിനും വിട്ടുപോയ അയൽകൂട്ടാംഗങ്ങളെ ചേർക്കുന്നതിനുമായി നടത്തിയ പ്രചാരണമാണ് സുദൃഢം. എ.ഡി.എസിന്റെ നേതൃത്വത്തിൽ 23 വാർഡുകളിലും യോഗങ്ങൾ വിളിച്ചുചേർത്താണ് പദ്ധതി നടപ്പാക്കിയത്. 813 പേർ പുതിയതായി അയൽക്കൂട്ടങ്ങളുടെ ഭാഗമാക്കി. പ്രവർത്തനം നിലച്ച ആറ് അയൽക്കൂട്ടങ്ങളെ പ്രവർത്തനക്ഷമമാക്കുകയുംചെയ്തു. 11 പുതിയ അയൽക്കൂട്ടങ്ങൾ രൂപവത്കരിച്ച ആറാം വാർഡ് എ.ഡി.എസ്. ഒന്നാംസ്ഥാനം നേടി.
പരിപാടിയുടെ ഭാഗമായി പഞ്ചായത്തുതല നവാഗത സംഗമം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനംചെയ്തു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ അധ്യക്ഷയായി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ടി.ടി.സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ, സ്ഥിരംസമിതി അധ്യക്ഷൻ ശംസുദ്ദീൻ തെക്കിൽ, ആയിഷ അബൂബക്കർ, രമ ഗംഗാധരൻ, പഞ്ചായത്ത് സെക്രട്ടറി എം.സുരേന്ദ്രൻ, കുടുംബശ്രീ മെമ്പർ സെക്രട്ടറി എം.കെ.പ്രദീഷ്, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..