ലഹരിക്കെതിരേ ഒരുമയോടെ നാട്


ചെമ്മനാട് ഈസ്റ്റ് ഗവ. എൽ.പി. സ്കൂൾ കുട്ടികൾ നടത്തിയ ലഹരിവിരുദ്ധ സന്ദേശയാത്ര മേൽപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ ടി.ഉത്തംദാസ് ഉദ്ഘാടനംചെയ്യുന്നു

പൊയിനാച്ചി : ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ചെമ്മനാട് ഈസ്റ്റ് ഗവ. എൽ.പി. സ്കൂൾ കുട്ടികൾ സന്ദേശയാത്ര നടത്തി. വ്യാപാരികൾക്കും നാട്ടുകാർക്കും ലഘുലേഖകൾ വിതരണംചെയ്തു. മേൽപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ ടി.ഉത്തംദാസ് ഉദ്ഘാടനംചെയ്തു.

പി.ടി.എ. പ്രസിഡന്റ് അസ്ലം മച്ചിനടുക്കം അധ്യക്ഷനായി. വികസനസമിതി ചെയർമാൻ ബാബു മണിയങ്ങാനം, ഒ.എസ്.എ. ചെയർമാൻ മോഹനൻ നമ്പ്യാർ, ചാത്തുക്കുട്ടി നായർ, എസ്.എം.സി. ചെയർമാൻ മോഹനൻ, പി.ടി.എ. വൈസ് പ്രസിഡന്റ് വിജയൻ ബങ്ങാട്, മദർ പി.ടി.എ. വൈസ് പ്രസിഡന്റ് രചന, പ്രഥമാധ്യാപകൻ സി.കെ.വേണു തുടങ്ങിയവർ സംസാരിച്ചു.

പൊയിനാച്ചി : ലഹരി വ്യാപനത്തിനെതിരേ കൈകോർത്ത് ജനശ്രീ മിഷൻ ഉദുമ ബ്ലോക്ക് യൂണിയൻ. ബോധവത്കരണഭാഗമായി ജനകീയ സദസ്സും വിളംബര ഘോഷയാത്രയും നടത്തി. ജില്ലാ ചെയർമാൻ കെ.നീലകണ്ഠൻ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് ചെയർമാൻ രവീന്ദ്രൻ കരിച്ചേരി അധ്യക്ഷനായി.

ബന്തടുക്ക റെയ്ഞ്ച് എക്സൈസ് ഓഫീസിലെ സിവിൽ എക്സെസ് ഓഫീസർ ചാൾസ് ജോസ് ക്ലാസെടുത്തു. ഖജാൻജി കെ.പി.സുധർമ, സംസ്ഥാനസമിതി അംഗങ്ങളായ എം.കുഞ്ഞമ്പു നമ്പ്യാർ, ശോഭന മാടക്കല്ല്, ഇ.മാധവൻ നായർ, കുഞ്ഞികൃഷ്ണൻ മാടക്കല്ല് തുടങ്ങിയവർ സംസാരിച്ചു.

നെല്ലിക്കുന്ന് : എ.യു.എ.യു.പി. സ്കൂളിൽ ലഹരിവിരുദ്ധ കൂട്ടായ്മ 'യോദ്ധാവ്' പരിപാടി സംഘടിപ്പിച്ചു. കാസർകോട് ജനമൈത്രി പോലീസും നെല്ലിക്കുന്ന് ലഹരിവിരുദ്ധ കൂട്ടായ്മയുടെയും നേതൃത്വത്തിലായിരുന്നു പരിപാടി. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനംചെയ്തു. നഗരസഭാ ചെയർമാൻ വി.എം.മുനീർ അധ്യക്ഷനായി. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേന മുഖ്യാതിഥിയായി. ജെ.സി.എ. അന്താരാഷ്ട്ര പരിശീലകൻ വേണു വിഷയാവതരിപ്പിച്ചു.

മൊഗ്രാൽ പുത്തൂർ : ഗ്രാമപ്പഞ്ചായത്തും കാസർകോട് ജനമൈത്രി പോലീസും ചേർന്ന് ലഹരിവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. കാസർകോട് സബ് ഡിവിഷൻ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് മുഹമ്മദ് നദീമുദ്ദീൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സമീറ ഫൈസൽ അധ്യക്ഷയായി. കാസർകോട് ഇൻസ്പെക്ടർ പി.അജിത്കുമാർ, എക്സൈസ് പ്രിവന്റീവ് ഓഫീസർ സി.കെ.വി.സുരേഷ് എന്നിവർ ക്ലാസെടുത്തു. പഞ്ചായത്ത് ഉപാധ്യക്ഷൻ മുജീബ് കമ്പാർ, സ്ഥിരംസമിതി അംഗങ്ങളായ ഖദീജ ഖാദർ, നിസാർ കുളങ്കര, പ്രമീള, ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ദീഖ് എന്നിവർ സംസാരിച്ചു.

കാസർകോട് : ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ കാമ്പയിൻ തുടങ്ങി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എസ്.എൻ.സരിത ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപൻ അധ്യക്ഷനായി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ മുഖ്യപ്രഭാഷണം നടത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..