Caption
പൊയിനാച്ചി : എൻ.എസ്.എസ്. സ്ഥാപകദിനം പറമ്പ് കരയോഗം ആഘോഷിച്ചു. പ്രസിഡന്റ് ഇ.കുഞ്ഞിക്കണ്ണൻ നായർ പതാക ഉയർത്തി. താലൂക്ക് പ്രതിനിധി രാഘവൻ വലിയവീട് സന്ദേശം വായിച്ചു. സെക്രട്ടറി നാരായണൻ മുണ്ട്യക്കാൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തമ്പാൻ നെച്ചി, സുകുമാരൻ ആലിങ്കാൽ, സുകുമാരൻ തോട്ടം, കെ.ശ്രീധരൻ നായർ, എം.കുമാരൻ നായർ എന്നിവർ സംസാരിച്ചു.
കാസർകോട് : എൻ.എസ്.എസ്. കാസർകോട് താലൂക്ക് യൂണിയൻ പതാകദിനം ആചരിച്ചു. ഡയറക്ടർ ബോർഡംഗവും യൂണിയൻ പ്രസിഡന്റുമായ എ.ബാലകൃഷ്ണൻ നായർ പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂണിയൻ സെക്രട്ടറി യു.രാജഗോപാൽ, എം.എസ്.ഉണ്ണികൃഷ്ണൻ, കെ.ജനാർദനൻ നായർ, എ.ബാലകൃഷ്ണൻ നായർ, എം.കുഞ്ഞമ്പു നമ്പ്യാർ, ഗിരീഷ് ബി. നമ്പ്യാർ, സ്മിത ബാലകൃഷ്ണൻ, കെ.പുഷ്പലത, രവീന്ദ്രൻ നായർ നഞ്ചിൽ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..