രക്ഷാപ്രവർത്തകരെ ജനമൈത്രി പോലീസ് ആദരിച്ചു


ഒഴുക്കിൽപ്പെട്ടവരുടെ രക്ഷാദൗത്യത്തിൽ പങ്കെടുത്തവരെ മേൽപ്പറമ്പ് ജനമൈത്രി പോലീസ് ആദരിച്ചപ്പോൾ

പൊയിനാച്ചി : ബാവിക്കര റഗുലേറ്ററിന് സമീപം ഒഴുക്കിൽപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാരെ മേൽപ്പറമ്പ് ജനമൈത്രി പോലീസ് ആദരിച്ചു.

ബഷീർ മുനമ്പം, എം.എ.ഇബ്രാഹിം, എം.കെ.മുനീർ മൊട്ടയിൽ, ഫിർദൗസ് മൊട്ടയിൽ, എം.എം.മുനീർ എന്നിവരെയാണ്‌ ആദരിച്ചത്. മേൽപ്പറമ്പ് ഇൻസ്പെക്ടർ ടി.ഉത്തംദാസ് ഉപഹാരം സമ്മാനിച്ചു.

എസ്.ഐ. രാമചന്ദ്രൻ പാടിച്ചാൽ അധ്യക്ഷനായി. എസ്.ഐ. ശശിധരൻ പിള്ള, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ രാമചന്ദ്രൻ നായർ, പി.സുജീഷ് എന്നിവർ സംസാരിച്ചു.

സെപ്റ്റംബർ 28-ന് വൈകീട്ടാണ് മഹാലക്ഷ്മിപുരം തൂക്കുപാലത്തിന് സമീപം മുനമ്പം ഭാഗത്ത് അപകടമുണ്ടായത്. കുളിക്കാൻ ഇറങ്ങിയ കൊല്ലം സ്വദേശി വിജിത്ത് (23), തിരുവനന്തപുരം കടക്കാവൂർ സ്വദേശി രഞ്ജു (24) എന്നിവർ മുങ്ങിമരിച്ചിരുന്നു. സ്വന്തം ജീവൻ പണയംവെച്ച് രക്ഷാപ്രവർത്തകർ ആറുമണിക്കൂറോളം രാത്രി പുഴയിൽ തിരച്ചിൽനടത്തിയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..