കെ.വി.രാജേഷിന്‌ അവനീന്ദ്രനാഥ് സ്മാരക പുരസ്കാരം


പൊയിനാച്ചി : ചട്ടഞ്ചാലിലെ പി. അവനീന്ദ്രനാഥ് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ നാലാമത് സംസ്ഥാതല അധ്യാപക പുരസ്കാരം കാഞ്ഞിരപ്പൊയിൽ ഗവ. ഹൈസ്കൂൾ ഹിന്ദി അധ്യാപകൻ കെ.വി. രാജേഷിന്. ക്ഷേത്ര വാദ്യകലാ അക്കാദമി സംസ്ഥാന സെക്രട്ടറിയാണ്. ബയോബബിൾ മാതൃകയിൽ ഗ്രാമപ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് വിവിധ ക്യാമ്പുകൾ നടത്തി ശ്രദ്ധേയനായ രാജേഷ് മടിക്കൈ കക്കാട്ട് സ്വദേശിയാണ്. കെ. രാഘവൻ ചെയർമാനും രതീഷ് പിലിക്കോട്, ഡോ. എം. ബാലൻ, ഡോ. പി.വി. കൃഷ്ണകുമാർ, ഡോ. എ.സി. ശ്രീഹരി എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പലായിരുന്ന പി. അവനീന്ദ്രനാഥിന്റെ അഞ്ചാം ചരമവാർഷികദിനമായ നവംബർ നാലിന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എ. പുരസ്കാരം സമ്മാനിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..