പൊയിനാച്ചി : ലഹരിക്കെതിരേ ബോധവത്കരണ നൃത്തശില്പം അവതരിപ്പിച്ച് പൊയിനാച്ചി ഭാരത് യു.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ് പ്രവർത്തകർ. പരിസ്ഥിതി പ്രവർത്തകൻ സുരേന്ദ്രൻ കൂക്കാനത്തിന്റെ നേതൃത്വത്തിൽ സീഡ് വൊളന്റിയർമാരായ ജി. ഗൗരിനന്ദ, കെ. വൈഗ, ഇ.പി. വൈഗ, വി. ശ്രീന്ദ, എം. ദിയ, ജി.എസ്. ശിവാനി എന്നിവരാണ് രംഗത്തെത്തിയത്.
ലഹരി ഉപയോഗത്തിനെതിരേ സുരേന്ദ്രൻ കൂക്കാനത്തിന്റെ ഏകാങ്ക നാടകം അവതരിപ്പിച്ചു. ചെമ്മനാട് പഞ്ചായത്തംഗം രാജൻ കെ. പൊയിനാച്ചി പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഹരിചന്ദ്രൻ അരമങ്ങാനം അധ്യക്ഷനായി. മേൽപ്പറമ്പ് എസ്.ഐ. വി.കെ. വിജയൻ, കൃഷ്ണൻ ചട്ടഞ്ചാൽ, സുകുമാരൻ ആലിങ്കാൽ, പ്രഥമാധ്യാപകൻ എൻ. ബാലചന്ദ്രൻ, സീഡ് കോ-ഓർഡിനേറ്റർ കെ. രശ്മി എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..