പനയാൽ ബഞ്ചാടകം അതിയടവൻ തറവാട്ടിൽ നടന്ന അനുമോദനം ഡിവൈ.എസ്.പി. സി.കെ.സുനിൽകുമാർ ഉദ്ഘാടനംചെയ്യുന്നു
പൊയിനാച്ചി : പനയാൽ ബഞ്ചാടകം അതിയടവൻ തറവാട്ടംഗങ്ങളുടെ മക്കളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. 2021-22 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി. പ്ലസ് ടു, എൽ.എൽ.എസ്.-യു.എസ്.എസ്. പരീക്ഷകളിൽ വിജയിച്ചവരെയാണ് അനുമോദിച്ചത്.
ഡിവൈ.എസ്.പി. സി.കെ.സുനിൽകുമാർ ഉദ്ഘാടനംചെയ്തു. ചടങ്ങിൽ ലഹരിവിരുദ്ധ ക്ലാസും നടത്തി. തറവാട് കമ്മിറ്റി പ്രസിഡന്റ് എ.ഭാസ്കരൻ നായർ മലാങ്കാട് അധ്യക്ഷനായി. സെക്രട്ടറി എ.ദാമോദരൻ, എ.ജഗദീശൻ, എ.നാരായണൻ നായർ, എ.കുഞ്ഞിക്കണ്ണൻ നായർ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..