പൊയിനാച്ചി : റോഡിനുകുറുകെ തെരുവുനായ ചാടിയതിനെ തുടർന്ന് ബൈക്കുമറിഞ്ഞ് പെരിയ സ്വദേശിക്ക് പരിക്കേറ്റു.
ദേശീയപാതയിൽ പെരിയ നവോദയ സ്കൂളിനുസമീപം ടോയോട്ട ഷോറൂമിന് മുൻപിലാണ് സംഭവം.
പെരിയാട്ടടുക്കത്ത് ഗോൾഡൻ ടെയ്ലറിങ് സ്ഥാപനം നടത്തുന്ന പെരിയ ചെക്കിപ്പള്ളത്തെ ടി. കൃഷ്ണ(55)നാണ് പരിക്കേറ്റത്.
കടയടച്ച് രാത്രി 8.45-ന് വീട്ടിലേക്ക് പോകുകയായിരുന്നു ഇദ്ദേഹം. ബൈക്കിലിടിച്ച നായ ചത്തു.
തോളെല്ലിനും തലയ്ക്കും പരിക്കേറ്റ കൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..