പൊയിനാച്ചി : പാട്ടുകാരുടെ കൂട്ടായ്മയായ സ്വരരാഗം പൂക്കുന്നത്ത് കുടുംബസംഗമവും സംഗീതവിരുന്നും നടത്തി. മേൽപ്പറമ്പ് ഇൻസ്പെക്ടർ ടി. ഉത്തംദാസ് ഉദ്ഘാടനം ചെയ്തു.
മനോജ് പൂക്കുന്നത്ത് അധ്യക്ഷനായി. ഫ്ലവേഴ്സ് ടി.വി. ഫെയിം മഹേഷ് മുന്നടിനെയും വെൽകം ടു പാണ്ടിമല ഫെയിം ബിജു ചെറുകരയെയും ആദരിച്ചു. സംഗീത ക്വിസ് മത്സരത്തിൽ വിജയികളായ പ്രിയ റെജിൻ, ശിവദാസ്, മാളവിക രാജൻ, പി.എ. ബാലചന്ദ്രൻ, കീർത്തന കരുണാകരൻ എന്നിവർക്ക് സമ്മാനം നൽകി. സംഗീത അധ്യാപകൻ പ്രേംനാഥ് ഫിലിപ്പ്, ഡെപ്യൂട്ടി തഹസിൽദാർ രമേശൻ പൊയിനാച്ചി, ആശിർവാദ് ഗ്രൂപ്പ് ചെയർമാൻ മനോജ്്കുമാർ മേലത്ത്, കെ. രാജശേഖരൻ നായർ, പ്രദീപ് തെക്കുംകര എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..