പി.അവനീന്ദ്രനാഥ് അനുസ്മരണം


പൊയിനാച്ചി : ചട്ടഞ്ചാലിലെ പി.അവനീന്ദ്രനാഥ് സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ അവനീന്ദ്രനാഥ് അനുസ്മരണവും നാലാമത് അധ്യാപക പുരസ്കാര വിതരണവും നടത്തി.

ഇ.ചന്ദ്രശേഖരൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പൊയിൽ ഗവ. ഹൈസ്കൂൾ ഹിന്ദി അധ്യാപകൻ കെ.വി.രാജേഷിന് പുരസ്കാരം സമ്മാനിച്ചു. ട്രസ്റ്റ് പ്രസിഡന്റ് കൃഷ്ണൻ ചട്ടഞ്ചാൽ അധ്യക്ഷനായിരുന്നു.

പി.വി.രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. ദേശീയ മറൈൻ ക്വിസിൽ ഒന്നാമതെത്തിയ ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ പി.സായന്ത്, കെ.കൃഷ്ണജിത്ത് എന്നിവർക്ക് ഡോ. പി.ഭാസ്കരൻ നായർ ഉപഹാരം നൽകി. കൃഷി, ക്ഷീരവികസനം, തയ്യൽ, ചെങ്കൽ തൊഴിൽ, തൊഴിലുറപ്പ്, സാമൂഹിക സേവനം, തെങ്ങുകയറ്റം, സാന്ത്വന പരിചരണം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 15 പേരെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ആദരിച്ചു.

പഞ്ചായത്തംഗം രാജൻ കെ.പൊയിനാച്ചി, കെ.രാഘവൻ, വി.രാമചന്ദ്രൻ, സുധീഷ് ചട്ടഞ്ചാൽ, രാഘവൻ വലിയവീട്, കെ.വി.ഗോവിന്ദൻ, കെ.വി.രഘുനാഥൻ, ഹാരിസ് ബെണ്ടിച്ചാൽ, രതീഷ് പിലിക്കോട്, സുലൈമാൻ ബാദുഷ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..