പൊയിനാച്ചി : സാക്ഷരതാമിഷൻ നടപ്പാക്കുന്ന സാക്ഷരതാപദ്ധതിയായ നവ ഇന്ത്യ സാക്ഷരതാപരിപാടിയുടെ ഭാഗമായി ചെമ്മനാട് പഞ്ചായത്തിൽ 60 സന്നദ്ധ അധ്യാപകർക്ക് പരിശീലനം നൽകി.
പഞ്ചായത്തിലെ 23 വാർഡുകളിൽനിന്ന് ഡിജിറ്റൽ സർവേ വഴി കണ്ടെത്തിയ 330 നിരക്ഷർക്ക് അക്ഷര വെളിച്ചം നൽകുന്നതിനാണിത്. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ ഉദ്ഘാടനംചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ശംസുദ്ദീൻ തെക്കിൽ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ, സെക്രട്ടറി എം.സുരേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ കെ.കൃഷ്ണൻ, ജയൻ ചട്ടഞ്ചാൽ, ആസിയ മുഹമ്മദ്, പ്രേരക് എ. തങ്കമണി എന്നിവർ സംസാരിച്ചു. കെ.ആർ.പി. കെ.വി.വിജയൻ, ആർ.പി.രാജൻ കെ. പൊയിനാച്ചി എന്നിവർ വിഷയാവതരണം നടത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..