ചെമ്മനാട് കേരളോത്സവം 13-ന് തുടങ്ങും


പൊയിനാച്ചി : ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് കേരളോത്സവം 13 മുതൽ 27 വരെ നടക്കും. 13-ന് ഫുട്ബോൾ മത്സരം കീഴൂർ ജമാഅത്ത് സ്കൂൾ മൈതാനത്തും 14, 15, 16 തീയതികളിൽ ക്രിക്കറ്റ് മത്സരം അഞ്ചങ്ങാടി മിനി സ്റ്റേഡിയത്തിലും നടക്കും. 15-ന് നീന്തൽമത്സരം കോളിയടുക്കം കടപ്പള്ളം നീന്തൽക്കുളത്തിലും 16-ന് വോളിബോൾ ടൂർണമെന്റ് ചെമ്മനാട് ആർ.സി.സി. മൈതാനത്തും നടക്കും. 18-ന് ഷട്ടിൽ ടൂർണമെന്റ്‌ ആലിച്ചേരി ബീ-ടൺ ബീറ്റൺ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.

19-ന് കബഡി പരവനടുക്കത്തെ പഞ്ചായത്ത് ഓപ്പൺ സ്റ്റേജിന് മുൻവശത്തും 19-ന് കളരിപ്പയറ്റ് കോളിയടുക്കം പഞ്ചായത്ത് ഹാളിലും നടക്കും. 20-ന് സ്പോർട്സ് മത്സരങ്ങൾ കോളിയടുക്കത്തെ രാജീവ്ഗാന്ധി സ്റ്റേഡിയത്തിലും 24-ന് ചെസ് പഞ്ചായത്ത് ഹാളിലും നടക്കും. 26-ന് രണ്ടിന് കോളിയടുക്കത്ത് കമ്പവലി മത്സരം. 26-ന് സ്റ്റേജിതര മത്സരങ്ങളും 27-ന് കലാമത്സരങ്ങളും കോളിയടുക്കത്ത് നടക്കും. 15 മുതൽ 40 വരെ പ്രായമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..