ബേക്കൽ ഡിവൈ.എസ്.പി. ഓഫീസും മേൽപ്പറമ്പ് പോലീസ് സ്റ്റേഷനും ഒരു കുടക്കീഴിലേക്ക്


1 min read
Read later
Print
Share

ബേക്കൽ സബ് ഡിവിഷനൽ പോലീസ് ഓഫീസിന്റെയും മേൽപ്പറമ്പ് പോലീസ് സ്റ്റേഷന്റെയും ചട്ടഞ്ചാൽ ദേശീയപാതയ്ക്കരികിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെയും രൂപരേഖ

പൊയിനാച്ചി : ഒന്നരവർഷം മുമ്പ് പ്രവർത്തനം തുടങ്ങിയ ബേക്കൽ സബ് ഡിവിഷണൽ പോലീസ് ഓഫീസും മൂന്നുവർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച മേൽപ്പറമ്പ് പോലീസ് സ്റ്റേഷനും രണ്ടുവർഷത്തിനുള്ളിൽ ഒരു കുടക്കീഴിലാവും.

ദേശീയപാതയ്ക്കരികിൽ ചട്ടഞ്ചാൽ സബ് ട്രഷറി കെട്ടിടത്തിന് സമീപം പുതിയ മൂന്നുനില കെട്ടിടം നിർമിക്കും. ശിലാസ്ഥാപനം ശനിയാഴ്ച വൈകീട്ട് 3.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കും.

2022-23-ലെ സംസ്ഥാന പദ്ധതി വിഹിതത്തിൽനിന്ന് മൂന്നുകോടി ചെലവഴിച്ചാണ് 12,000 ചതുരശ്ര അടിയിൽ ആധുനികരീതിയിലുള്ള കെട്ടിടം പണിയുക. രണ്ട്‌ സേവനവകുപ്പുകൾ തമ്മിലുള്ള ധാരണപ്രകാരം 2020 നവംബർ മൂന്നിനാണ് ചട്ടഞ്ചാൽ ടൗണോടുചേർന്ന് വാണിജ്യപ്രാധാന്യമുള്ള 50 സെന്റ് കെട്ടിടം നിർമിക്കാൻ അനുവദിച്ച് കളക്ടർ ഉത്തരവിറക്കിയത്.

പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി സർക്കാർ നേരത്തേ അരക്കോടി അനുവദിച്ചിരുന്നു. കേരള പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്‌ഷൻ കോർപ്പറേഷൻ (കെ.പി.എച്ച്.സി.സി.) ആണ് നിർമാണ ചുമതല.

2017-18-ലെ സംസ്ഥാന ബജറ്റ് പ്രഖ്യാപനപ്രകാരം 2019 ഫെബ്രുവരി 17-നാണ് മുഖ്യമന്ത്രി പിണറായി വിജയൻ മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്.

ബേക്കൽ, കാസർകോട്, വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടായിരുന്ന ബാര, കളനാട്, ചെമ്മനാട്, തെക്കിൽ, പെരുമ്പള ഗ്രാമങ്ങളാണ് പരിധി. ചട്ടഞ്ചാൽ നോർത്തിൽ കെ.എസ്.ഇ.ബി. ഓഫീസിന് എതിർഭാഗത്തുള്ള വാടകക്കെട്ടിടത്തിലാണ് ഇപ്പോൾ സ്റ്റേഷൻ പ്രവർത്തിക്കുന്നത്.

ജില്ലയിൽ ദേശീയപാതയ്ക്കരികിൽ പ്രവർത്തിക്കുന്ന രണ്ടാമത്തെ പോലീസ് സ്റ്റേഷനാണിത്. നീലേശ്വരമാണ് മറ്റൊന്ന്. പരിമിതിക്കുള്ളിലും മേൽപ്പറമ്പ് സ്റ്റേഷൻ മികച്ച നിലയിലാണ് പ്രവർത്തിക്കുന്നത്.

കാസർകോട്, കാഞ്ഞങ്ങാട് സബ് ഡിവിഷനുകൾ വിഭജിച്ച് 2021 ഫെബ്രുവരി 18-നാണ് ബേക്കൽ ആസ്ഥാനമായി പുതിയ സബ് ഡിവിഷണൽ ഓഫീസ് അനുവദിച്ചത്.

രാജപുരം, അമ്പലത്തറ, ആദൂർ, ബേഡകം, ബേക്കൽ, മേൽപ്പറമ്പ് പോലീസ് സ്റ്റേഷനുകളാണ് ഇതിന്റെ പരിധി. ബേക്കൽ സ്റ്റേഷന്റെ പഴയ കെട്ടിടത്തിലാണ് കുറഞ്ഞ സൗകര്യങ്ങളോടെ നിലവിൽ ഡിവൈ.എസ്.പി. ഓഫീസ് പ്രവർത്തിക്കുന്നത്.

പുതിയ ഓഫീസ് കെട്ടിടം ഒരുങ്ങുന്നതോടെ പ്രവർത്തനം ചട്ടഞ്ചാലിലേക്ക് മാറും. ഇതോടെ മറ്റുസൗകര്യങ്ങളും വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..