ഇത്‌ നഗരഹൃദയം; ഇവിടം മലിനം


• മാലിന്യം കുന്നുകൂടിക്കിടക്കുന്ന തായലങ്ങാടി ജങ്ഷൻ

തളങ്കര : ഫോർട്ട് റോഡ് തായലങ്ങാടി ജങ്ഷൻ മാലിന്യനിക്ഷേപകേന്ദ്രമായി മാറുന്നു. മാലിന്യം നഗരസഭ ഇടപെട്ട് ഇടയ്ക്കിടെ നീക്കുന്നുണ്ടെങ്കിലും മാലിന്യം ഒഴിയാത്ത സ്ഥിതിയാണ്. നീക്കംചെയ്ത് ദിവസങ്ങൾക്കുള്ളിൽത്തന്നെ പല ഭാഗത്തുനിന്നുള്ള മാലിന്യനിക്ഷേപം ഇവിടെ ഉയരുകയാണ്.

തളങ്കര മുസ്‌ലിം സ്കൂൾ, ദഖീറത്ത് സ്കൂൾ, മഡോണ എ.യു.പി.എസ്. എന്നിവിടങ്ങളിലേക്ക് പോകുന്ന വിദ്യാർഥികൾ, അധ്യാപകർ, മാലിക് ദീനാർ വലിയ ജുമാഅത്ത് പള്ളി, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർ എല്ലാം ബസ് കാത്തുനിൽക്കുന്നിടത്താണ്‌ മാലിന്യം കുമിയുന്നത്‌. രാത്രികാലങ്ങളിൽ ദൂരസ്ഥലങ്ങളിൽനിന്ന്‌ മാലിന്യം കൊണ്ടുവന്ന് നിക്ഷേപിക്കുന്നതായാണ് പരിസരവാസികൾ സംശയിക്കുന്നത്‌. ഓട്ടോറിക്ഷാ സ്റ്റാൻഡിലെ െെഡ്രവർമാർക്കും മാലിന്യം പ്രയാസം ഉണ്ടാക്കുന്നുണ്ട്. പരിസരം കാടുപിടിച്ചുകിടക്കുകയാണ്‌. അത്‌ ബസ് കാത്തുനിൽക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

ജങ്ഷനിൽനിന്ന്‌ ഫോർട്ട് റോഡിലേക്ക് കയറുന്ന ഭാഗത്തും മാലിന്യം കുന്നുകൂടി കിടക്കുന്നുണ്ട്‌. ഇ.എസ്.ഐ. അടക്കമുള്ള സർക്കാർ ഓഫീസിലേക്ക് പല ആവശ്യങ്ങൾക്കായി കടന്നുവരുന്നവർക്കും മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണ്. വലിയ തിരക്കനുഭവപ്പെടുന്ന ഈ ഭാഗത്ത് സ്ഥിരമായ മാലിന്യനിർമാർജനത്തിനുള്ള വഴിയുണ്ടാക്കണമെന്നാണ് പരിസരവാസികളും കച്ചവടക്കാരും ആവശ്യപ്പെടുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..