പൊയിനാച്ചി : ബി.എസ്.എൻ.എൽ. പൊയിനാച്ചി എക്സ്ചേഞ്ചിൽ സൂക്ഷിച്ചിരുന്ന 22 ബാറ്ററികൾ മോഷണം പോയി. സമീപത്തെ പൊയിനാച്ചി ധർമശാസ്താക്ഷേത്രത്തിൽ സ്ഥാപിച്ച സി.സി.ടി.വി.യിൽ മോഷ്ടാക്കളുടേതെന്ന് കരുതുന്ന ദൃശ്യം പതിഞ്ഞു. തമിഴ് നാടോടി സ്ത്രീകളായ രണ്ടുപേരെ കേന്ദ്രീകരിച്ച് മേൽപ്പറമ്പ് പോലീസ് അന്വേഷണം തുടങ്ങി. 88,000 രൂപ വില വരുന്നതാണ് ബാറ്ററികൾ.
വൈദ്യുതി നിലച്ചാൽ ബാറ്ററികളുടെ പ്രവർത്തനക്ഷമത കുറവുമൂലം സംവിധാനം മന്ദഗതിയിലാവുന്ന എക്സ്ചേഞ്ചുകളിൽ അവ മാറ്റിസ്ഥാപ്പിക്കാൻ ടെലികോം ഉപദേശകസമിതി അടുത്തിടെ നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് എക്സ്ചേഞ്ചിൽ പുതിയ 24 ബാറ്ററികൾ ഒരാഴ്ച മുൻപ് എത്തിച്ചിരുന്നത്. ഇവ ഇൻസ്റ്റാൾ ചെയ്തിരുന്നില്ല. നാടോടി സ്ത്രീകൾ ഞായറാഴ്ച രാവിലെ 6.50-ന് ചാക്കിൽ നിറച്ച് സാമഗ്രികൾ കടത്തുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ഓഫീസ് ജനൽവിടവിലൂടെ കൈയിട്ടശേഷം വാതിൽ തുറന്നാണ് അകത്തുകടന്നത്. രണ്ട് ബാറ്ററികൾ ഒഴികെ മറ്റുള്ളവയെല്ലാം കൊണ്ടുപോയി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..