• ജനശ്രീ മിഷൻ ഉദുമ ബ്ലോക്ക് യൂണിയൻ യോഗം ജില്ലാ സെക്രട്ടറി എം. രാജീവൻ നമ്പ്യാർ ഉദ്ഘാടനംചെയ്യുന്നു
പൊയിനാച്ചി : കോടികൾ ചെലവിട്ട് തയ്യാറാക്കിയ തെക്കിൽ ടാറ്റ ട്രസ്റ്റ് ഗവ. ആസ്പത്രിയെ നോക്കുകുത്തിയാക്കാതെ ജില്ലാ ആസ്പത്രിയുടെ നിലവാരത്തിൽ പൊതുജനാരോഗ്യ കേന്ദ്രമായി മാറ്റണമെന്ന് ജനശ്രീ മിഷൻ ഉദുമ ബ്ലോക്ക് യൂണിയൻ യോഗം.
ജനശ്രീ മിഷൻ ജില്ലാ സെക്രട്ടറി എം. രാജീവൻ നമ്പ്യാർ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് ചെയർമാൻ രവീന്ദ്രൻ കരിച്ചേരി അധ്യക്ഷനായി.
സംസ്ഥാന സമിതി അംഗം ശോഭന മാടക്കല്ല്, ജില്ലാ സമിതി അംഗങ്ങളായ കെ. ചന്തുക്കുട്ടി പൊഴുതല, പവിത്രൻ സി. നായർ, കൊവ്വൽ ബാലകൃഷ്ണൻ, രാജകല നാരായണൻ, അജന്ന പവിത്രൻ, രാമചന്ദ്രൻ ദേലമ്പാടി വേണുഗോപാലൻ മുളിയാർ, കെ.എ. ഇബ്രാഹിം, രഘു പനയാൽ, സിനി രവികുമാർ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..