ചട്ടഞ്ചാൽ പള്ളത്തിങ്കാൽ അങ്കണവാടിയിലെ സാക്ഷരതാക്ലാസിൽ ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ സുലോചനയെ അക്ഷരമെഴുതാൻ പഠിപ്പിക്കുന്നു
പൊയിനാച്ചി: പഞ്ചായത്ത് പ്രസിഡന്റ് കൈ പിടിച്ച് ആദ്യക്ഷരം സ്ലേറ്റിൽ എഴുതിപ്പിച്ചപ്പോൾ 55 വയസ്സുള്ള സുലോചനയുടെ മുഖത്ത് പുഞ്ചിരി വിടർന്നു.
അമ്മ എന്ന് വടിവൊത്ത അക്ഷരങ്ങളിൽ തെളിഞ്ഞപ്പോൾ അവർ കൗതുകത്തോടെ നോക്കിയിരുന്നു. മുൻ അധ്യാപിക കൂടിയായ ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കറാണ് സാക്ഷരതാമിഷൻ നടപ്പാക്കുന്ന നവ ഇന്ത്യാ സാക്ഷരതാ പരിപാടി പഠിതാവിനെ അക്ഷരമെഴുതിപ്പിച്ച് ഉദ്ഘാടനം ചെയ്തത്.
ചട്ടഞ്ചാൽ പള്ളത്തിങ്കാൽ അങ്കണവാടിയായിരുന്നു പഠനകേന്ദ്രം. സുലോചനയെ കൂടാതെ, കാർത്യായനി, ലളിത, ലീല, പ്രിയങ്ക, രാധാമണി തുടങ്ങി പതിനേഴോളം പേരാണ് പഠിതാക്കളായി ഇവിടെയെത്തുന്നത്. 310 പേരാണ് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പഞ്ചായത്തംഗം ടി.പി. നിസാർ അധ്യക്ഷനായി. ആർ.പി. രാജൻ കെ. പൊയിനാച്ചി, പഞ്ചായത്തംഗം മൈമൂന അബ്ദുൾറഹ്മാൻ, സി.ഡി.എസ്. അംഗം അജിതബേബി, പ്രേരക് തങ്കമണി ചെറുകര, സന്നദ്ധ അധ്യാപകരായ രജിത, പി. രജിന, കെ. രേഖ, എൽ. സുനിത, വിജയൻ, സാവിത്രി എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..