പറമ്പ് ജയ് കിസാൻ സ്വയംസഹായ സംഘത്തിന്റെ സമൂഹ പുത്തരി ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ ഉദ്ഘാടനംചെയ്യുന്നു
പൊയിനാച്ചി : കൃഷിയിൽ മികച്ച വിളവെടുപ്പ് പൂർത്തിയാക്കിയതിന്റെ സന്തോഷത്തിൽ പറമ്പ് ജയ് കിസാൻ സ്വയംസഹായ സംഘം സമൂഹ പുത്തരി നടത്തി. പറമ്പ് രാജീവ്ജി ഗ്രന്ഥാലയത്തിൽ നടന്ന പരിപാടി ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ ഉദ്ഘാടനംചെയ്തു.
സംഘം പ്രസിഡന്റ് രാമചന്ദ്രൻ കമ്മട്ടുംകാൽ അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ രമ ഗംഗാധരൻ, രാജൻ കെ. പൊയിനാച്ചി, അസി. കൃഷി ഓഫീസർ ഇ. രാജഗോപാലൻ, കൃഷി അസിസ്റ്റൻറ് കെ. പദ്മനാഭൻ, കെ. ശ്രീധരൻ നായർ, എം. കുമാരൻ നായർ, രമണി കരിച്ചേരി, കൃഷ്ണൻ മുണ്ട്യക്കാൽ, കുഞ്ഞിരാമൻ വടക്കേകണ്ടം, എം. ഹസൈനാർ ഹാജി, സംഘം സെക്രട്ടറി ബാലകൃഷ്ണൻ കിഴക്കേവീട്, പാടശേഖര സമിതി പ്രസിഡന്റ് രാഘവൻ വലിയവീട് എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..