തളങ്കര : ന്യൂഡൽഹിയിലെ ഇറാൻ എംബസിയും ഇറാൻ കൾച്ചറൽ ഹൗസും സംയുക്തമായി സംഘടിപ്പിച്ച അഖിലേന്ത്യാ ഹിഫ്ള് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ നജാത്ത് ഖുർആൻ അക്കാദമി അവസാനവർഷ ബിരുദ വിദ്യാർഥി ഹാഫിള് അനസ് മാലികിനെ ജദീദ് റോഡ് യുവജന വായനശാലയും ഫ്രണ്ട്സ് ജദീദ് റോഡും സംയുക്തതമായി അനുമോദിച്ചു. പള്ളി ഇമാം അബ്ബാസ് മുസ്ലിയാർ ഉദ്ഘാടനംചെയ്തു. പള്ളി കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് എം.എച്ച്. അബ്ദുൽ ഖാദർ സമ്മാനം നൽകി. ടി.എ. ഷാഫി അധ്യക്ഷനായി. പി.മഹമൂദ്, ഷരീഫ് ചുങ്കത്തിൽ, അബ്ദുൽ റഷീദ് അസ്നവി, മൻസൂർ മൗലവി, ഹംസ മൗലവി, കെ.എ. അഫ്ത്താബ് എന്നിവർ സംസാരിച്ചു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..