ആധാരമെഴുത്തുകാർ പണിമുടക്കി


കാഞ്ഞങ്ങാട് : രജിസ്‌ട്രേഷൻവകുപ്പ് സംസ്ഥാനത്ത് പുതുതായി നടപ്പാക്കുന്ന ടെംപ്ലേറ്റ് സംവിധാനത്തിൽനിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് ആധാരമെഴുത്തുകാർ ബുധനാഴ്ച ഓഫീസുകൾ അടിച്ചിട്ടു. ആധാരമെഴുത്ത് അസോസിയേഷൻ നടത്തിയ സമരത്തിൽ പുതിയകോട്ട മിനി സിവിൽസ്റ്റേഷനു മുന്നിൽ ധർണയും നടന്നു. കാഞ്ഞങ്ങാട് നഗരസഭാ മുൻ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് വി.വി. വിനോദൻ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി.പി. കുഞ്ഞികൃഷ്ണൻനായർ, ബേബിലത, പി. മോഹൻദാസ്, പി. അരവിന്ദാക്ഷൻ, കെ.വി. രവീന്ദ്രൻ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ പ്രവീൺ തോയമ്മൽ, എൻ. അശോക്‌കുമാർ, എ. ദാമോദരൻ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..