കൊളക്കച്ചിറയിൽ പലകയിട്ടു; ബാരയെ ജലസമ്പുഷ്ടമാക്കാൻ


ബാര ക്ഷേത്രത്തിന് 200 മീറ്റർ താഴെ കൊളക്കച്ചിറ തടയണക്ക് നാട്ടുകാർ ഷെട്ടറിട്ടപ്പോൾ

പൊയിനാച്ചി : ബാരയിലെ കർഷകർക്ക് പ്രതീക്ഷയേകി കൊളക്കച്ചിറക്ക് നാട്ടുകാർ പലകയിട്ടു. വെള്ളം സംഭരിച്ച് പച്ചക്കറി കൃഷി നനക്കാനുള്ള മുന്നൊരുക്കമാണിത്. വികസന പാക്കേജിൽ 32 ലക്ഷം ചെലവഴിച്ച് ചെറുകിട ജലസേചന വകുപ്പ് രണ്ടുവർഷം മുൻപാണ് തടയണ നിർമിച്ചത്.

ഇതിനുശേഷം പ്രദേശത്ത് വേനലിൽ ജലവിതാനം കാര്യമായി താഴുന്നില്ല. ബാര പ്രദേശത്തെ 38 ഹെക്ടറിലെ കൃഷിക്കാവശ്യമായ ജലസേചനത്തിന് തടയണ ഗുണംചെയ്യുന്നു. തോട്ടിൽ വെള്ളം തടഞ്ഞുനിർത്താൻ സൗകര്യമില്ലാത്തതിനാൽ പ്രദേശത്ത് രണ്ടാംവിളയും പച്ചക്കറി കൃഷിയും മുൻപ് നടന്നിരുന്നില്ല.

വേനൽ എത്തുംമുൻപേ ജലസ്രോതസുകൾ വറ്റിവരളുമായിരുന്നു. കവുങ്ങ് കൃഷിയെ പോലും ഇത് പ്രതികൂലമായി ബാധിച്ചിരുന്നു. മഴയത്ത് നിറഞ്ഞൊഴുകുന്ന ബാര തോടിലെ വെള്ളം ഒഴുകിപ്പോകുകയാണ് ചെയ്തിരുന്നത്. തോടിന് ഏഴര മീറ്റർ വീതിയുണ്ട്. പലകയിട്ടതോടെ 2.20 മീറ്റർ ഉയരത്തിൽ തടയണയിൽ വെള്ളം കെട്ടിനിർത്താനാകും. രണ്ട്‌ തൂണുകളോടുകൂടിയ വി.സി.ബി.ക്ക് രണ്ടിഞ്ച് കനമുള്ള മരപ്പലക ഉപയോഗിച്ചുള്ള ഷട്ടറുകളാണ് മണ്ണുനിറച്ച ശേഷം ഇട്ടത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..