• തങ്കയം മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമരസേനാനി വി.പി.അപ്പുക്കുട്ടപൊതുവാളെ പി.വി.ദിനേശൻ ആദരിക്കുന്നു
തൃക്കരിപ്പൂർ : സ്വാതന്ത്ര്യസമരസേനാനിയായിരുന്ന മുഹമ്മദ് അബ്ദുറഹിമാനെ അനുസ്മരിച്ചു. തങ്കയം മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക വായനശാല സംഘടിപ്പിച്ച ചരിത്രോത്സവം പരിപാടിയുടെ ഭാഗമായാണ് അനുസ്മരണം നടന്നത്. സ്വാതന്ത്ര്യസമര സേനാനി വി.പി.അപ്പുക്കുട്ടപൊതുവാൾ ഉദ്ഘാടനം ചെയ്തു. പി.രാജേഷ് അധ്യക്ഷനായി.
കെ.രാജീവ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി പി.വി.ദിനേശൻ വി.പി.അപ്പുക്കുട്ട പൊതുവാളെ ആദരിച്ചു. നോവലിസ്റ്റും തെയ്യം എഴുത്തുകാരനുമായ വി.കെ.അനിൽകുമാർ, സിനിമാതാരം പി.സി.ഗോപാലകൃഷ്ണൻ, പഴയകാല വായനശാല പ്രവർത്തകരായ ടി.പദ്മനാഭൻ, പി.വി.നാരായണൻ എന്നിവരെ ആദരിച്ചു. ഇ.ചന്ദ്രൻ, എ.സവിത, കെ.സഞ്ജീവ് കുമാർ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..