സമസ്ത ജില്ലാ പണ്ഡിതസംഗമം


സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ മുശാവറ നടത്തിയ പണ്ഡിതസംഗമം സമസ്ത വൈസ് പ്രസിഡന്റ് യു.എം.അബ്ദുൾ റഹ്‌മാൻ മൗലവി ഉദ്ഘാടനം ചെയ്യുന്നു

കുണിയ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ മുശാവറ പണ്ഡിതസംഗമം നടത്തി. സമസ്ത വൈസ് പ്രസിഡന്റ് യു.എം.അബ്ദുൾ റഹ്‌മാൻ മൗലവി ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖാ അഹ്‌മദ് അൽ അസ്ഹരി അധ്യക്ഷനായി.

ഇസ്‌ലാമിക നിയമങ്ങളും കാഴ്ചപ്പാടുകളും യുക്തിഭദ്രവും എല്ലാ കാലത്തും പ്രായോഗികവും സ്വീകാര്യവുമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. ആധുനികതയുടെ പേരിൽ ഇസ്‌ലാമിനെ വിമർശിക്കുന്നവർ വസ്തുതകൾ മനസ്സിലാക്കാത്തവരാണെന്നും സംഗമം കൂട്ടിച്ചേർത്തു.

കേന്ദ്ര മുശാവറ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലമ്പാടി അബ്ദുൾസലാം ദാരിമിയെ ട്രഷറർ കെ.ടി.അബ്ദുള്ള ഫൈസി ഉപഹാരം നൽകി ആദരിച്ചു.

കാനത്തിൽ മുഹമ്മദ് കുഞ്ഞി ഹാജി, പി.യു.മുഹമ്മദ് ഫാരിസ്, എം.എസ്.തങ്ങൾ മദനി, അബ്ദുൾ മജീദ് ബാഖവി, ചെങ്കള അബ്ദുല്ല ഫൈസി, എം.മൊയ്തു മൗലവി ബാഖവി, സ്വിദ്ദിഖ് നദ്‌വി, അബ്ദുൾ ഖാദിർ നദ്‌വി, അബ്ദുൾഖാദർ മദനി എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..