എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ


പൊയിനാച്ചി : വാഹനപരിശോധനയ്ക്കിടെ 4.11 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ. ചന്ദ്രഗിരി കീഴൂർ കെ.പി.എ. മൻസിലിൽ ടി.എ. ഹിലാലുദ്ദീൻ (33) ആണ് അറസ്റ്റിലായത്. മേൽപ്പറമ്പ് ചളിയംകോട് കടവ് ജങ്ങ്‌ഷനിൽ വ്യാഴാഴ്ച പുലർച്ചെ 12.50-നാണ് ഇയാൾ സഞ്ചരിച്ച ബൈക്കിനെ പിന്തുടർന്ന് മയക്കുമരുന്ന് പിടികൂടിയത്.

ബൈക്ക് കസ്റ്റഡിയിലെടുത്തു. കാസർകോടും പരിസരങ്ങളിലും ലഹരിമരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് ഹിലാലുദ്ദീനെന്ന് പോലീസ് പറഞ്ഞു. നാളുകളായി ഇയാളെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഡി.സി.ആർ‌.ബി. ഡിവൈ‌.എസ്‌.പി. സി.എ. അബ്ദുൾ റഹീമിന്റെ നേതൃത്വത്തിൽ മേൽപ്പറമ്പ് ഇൻസ്പെക്ടർ ടി. ഉത്തംദാസ്, സബ് ഇൻസ്പെക്ടർ സി.വി. രാമചന്ദ്രൻ, എ.എസ്‌.ഐ. ചെറിയാൻ ജോൺ, സി.പി.ഒ.മാരായ ഉണ്ണികൃഷ്ണൻ, ഹരിപ്രസാദ്, എൻ. രാജേഷ്, ഷജീഷ് എന്നിവരാണ് പരിശോധനാസംഘത്തിൽ ഉണ്ടായിരുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..