• ചെറുവത്തൂർ ചക്രപുരം നരസിംഹ ലക്ഷ്മീനാരായണ ശ്രീകൃഷ്ണക്ഷേത്രത്തിൽ ഭാഗവതസപ്താഹയജ്ഞം-2022 നീലേശ്വരം ബ്ലോക്ക് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്യുന്നു
ചെറുവത്തൂർ : ചക്രപുരം നരസിംഹ ലക്ഷ്മീനാരായണ ശ്രീകൃഷ്ണക്ഷേത്രത്തിൽ ഭാഗവതസപ്താഹയജ്ഞം തുടങ്ങി. യജ്ഞാചാര്യൻ പഴേടം വാസുദേവൻ നമ്പൂതിരിയെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി യജ്ഞവേദിയിലേക്ക് ആനയിച്ചു. തുടർന്ന് അദ്ദേഹം ഭാഗവത മാഹത്മ്യ പ്രഭാഷണം നടത്തി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കരിമ്പിൽ കൃഷ്ണൻ അധ്യക്ഷനായി. ചന്തേര ഇൻസ്പെക്ടർ പി. നാരായണൻ മുഖ്യാതിഥിയായിരുന്നു. വീരഭദ്രം ക്ഷേത്രം ട്രസ്റ്റി ചെയർമാൻ എം.വി. ജയരാമൻ, വി.വി. ബാബുരാജ്, ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, എം. ഗംഗാധരൻ, എം. മനേഷ്കുമാർ, സി.കെ. സരസ്വതിയമ്മ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..