പൊയിനാച്ചി : മയിലാട്ടി എരോൽ വടക്കേവീട് അടുക്കാടുക്കം തറവാട് കളിയാട്ടം ശനിയാഴ്ച രാത്രി തുടങ്ങും. ഞായറാഴ്ച രാവിലെ 10-ന് വിഷ്ണുമൂർത്തിയും ഉച്ചയ്ക്ക് അടുക്കാത്ത് ചാമുണ്ഡിയും അരങ്ങിലെത്തും. അന്നദാനവും ഉണ്ടാകും.
പൊയിനാച്ചി : മയിലാട്ടി എരോൽ വടക്കേവീട് അടുക്കാടുക്കം തറവാട് നവകലശം വെള്ളിയാഴ്ച തുടങ്ങി. കളിയാട്ടം ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ശനിയാഴ്ച രാത്രി കളിയാട്ടാരംഭം. ഞായറാഴ്ച രാവിലെ 10-ന് വിഷ്ണുമൂർത്തിയും ഉച്ചയ്ക്ക് അടുക്കാടത്ത് ചാമുണ്ഡിയും അരങ്ങിലെത്തും. അന്നദാനവും ഉണ്ടാകും.
തച്ചങ്ങാട് : അരവത്ത് എരവിൽ തെക്കുവീട് തറവാട്ടിൽ കളിയാട്ടം അഞ്ച്, ആറ് തീയതികളിൽ നടക്കും. തിങ്കൾ രാവിലെ 10-ന് കലവറനിറയ്ക്കൽ. വൈകീട്ട് ഭജന. രാത്രി എട്ടുമണിക്ക് കുളിച്ചേറ്റം. ആറിന് പുലർച്ചെ രണ്ടുമണിക്ക് പൊട്ടൻതെയ്യം, രാവിലെ എട്ടിന് ചെർളത്ത് ഭഗവതിത്തെയ്യം, 10-ന് പാടാർകുളങ്ങര ഭഗവതി, ഉച്ചയ്ക്ക് അന്നദാനം. രണ്ടുമണിക്ക് മൂവാളംകുഴി ചാമുണ്ഡി, അഞ്ചിന് ഗുളികൻ തെയ്യത്തോടെ സമാപിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..