പൊയിനാച്ചി : ജോലിക്ക് പോകുകയായിരുന്ന കുടുംബശ്രീ പ്രവർത്തകയെ ആക്രമിച്ച് സ്കൂട്ടർ യാത്രക്കാരൻ മാല പൊട്ടിച്ച് രക്ഷപെട്ടു. സ്വർണമാലയെന്ന് തെറ്റിദ്ധരിച്ച് മുക്കുപണ്ടവുമായാണ് കടന്നത്.
ശനിയാഴ്ച രാവിലെ 7.35-ന് ആടിയം റോഡിലാണ് സംഭവം. അല്പദൂരം മുന്നോട്ടുപോയി തിരികെ വന്ന് വഴിയന്വേഷിച്ച ശേഷം പൊടുന്നനെ മാല പൊട്ടിക്കുകയായിരുന്നു. പിടിവലിക്കിടയിൽ വീണ് സ്ത്രീക്ക് കാലിന് പരിക്കേറ്റു. ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തിയെങ്കിലും മാല തട്ടിപ്പറിച്ചയാൾ മാങ്ങാട്ട് ഭാഗത്തേക്ക് സ്കൂട്ടർ അതിവേഗം ഓടിച്ചുപോയി. ചിലർ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..