ജില്ലാ ഭിന്നശേഷി കലോത്സവ ജേതാക്കളായ ആനന്ദാശ്രമം റോട്ടറി സ്പെഷ്യൽ സ്കൂളിന് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഷിനോജ് ചാക്കോ ട്രോഫി സമ്മാനിക്കുന്നു
കാഞ്ഞങ്ങാട് : ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് മൂന്നു ദിവസങ്ങളിലായി നടന്ന ജില്ലാതല ഭിന്നശേഷി കലോത്സവത്തിൽ ആനന്ദാശ്രമം റോട്ടറി സ്പെഷ്യൽ സ്കൂളിന് ഇരട്ടനേട്ടം. കലോത്സവത്തിലും വിളംബര ഘോഷയാത്രയിലും സ്കൂൾ ഒന്നാംസ്ഥാനം നേടി.
സ്കൂൾ മാനേജ്മെന്റും രക്ഷിതാക്കളും റോട്ടറി, സ്വാശ്രയ സൊസൈറ്റി, സ്റ്റുഡന്റ്സ് പോലീസ് കാഡറ്റുകളും അണിചേർന്നാണ് വിളംബരജാഥ നടത്തിയത്. നിശ്ചലദൃശ്യങ്ങളും ദഫ് കോൽക്കളി സംഘങ്ങളും ഘോഷയാത്രയുടെ മാറ്റ് കൂട്ടി. ഘോഷയാത്രയിൽ ചീമേനി സ്നേഹതീരം സ്പെഷ്യൽ സ്കൂളിനാണ് രണ്ടാംസ്ഥാനം. കലോത്സവത്തിൽ അക്കരെ ഫൗണ്ടേഷൻ രണ്ടാംസ്ഥാനവും മാർത്തോമ മൂന്നാംസ്ഥാനവും നേടി.
ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഷിനോജ് ചാക്കോ സമ്മാനദാനം നിർവഹിച്ചു. സെക്രട്ടറി കെ.പ്രദീപൻ അധ്യക്ഷനായി. ജില്ലാ സാമൂഹ്യനീതി ഓഫീസർ സി.കെ.ഷീബ മുംതാസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ, പെയ്ഡ് ജില്ലാ പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം, ജില്ലാ പ്രൊബേഷൻ ഓഫീസർ പി.ബിജു, സ്പെഷ്യൽ സ്കൂൾ കോ ഓർഡിനേറ്റർ പി.ജെ.ബിൻസി, വിവിധ സംഘടനാ പ്രതിനിധികളായ അബൂബക്കർ കോയ, മുഹമ്മദ് റഷാദ്, സതീശൻ, രഘുനാഥ് എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..