• പാലം അപകടത്തിലാണെന്ന് കാണിച്ച്റോഡരികിൽ സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡ്
കുമ്പള : നെഞ്ചിടിപ്പോടെ മാത്രമേ കഞ്ചിക്കട്ട പാലം കടക്കാൻ കഴിയൂ. പാലം അപകടത്തിലായിട്ട് നാളുകളേറെയായെങ്കിലും പുതിയത് പണിയുന്നതിനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. പുത്തിഗെ, കട്ടത്തടുക്ക ഭാഗങ്ങളിലുള്ളവർക്ക് സീതാംഗോളിയിലെത്താതെ കുമ്പളയിലേക്കെത്താനുള്ള പ്രധാന പാതയാണിത്. അതിനാൽ ഷേഡിക്കാവ്-ചൂരിത്തടുക്ക റോഡിൽ എല്ലാ സമയത്തും തിരക്കാണ്. റോഡ് ആധുനികരീതിയിൽ മെക്കാഡം ചെയ്തതിനാൽ യാത്രക്കാരിലധികവും ഇതുവഴിയാണ് കടന്നുപോകുന്നത്.
കുമ്പള പുഴയിൽനിന്ന് കൊടിയമ്മ വയലിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാനാണ് കഞ്ചിക്കട്ട പാലം (വി.സി.ബി.) പണിതത്. നിലവിൽ പാലത്തിലെ കോൺക്രീറ്റ് അടർന്ന് ഇരുമ്പുകമ്പി പുറത്തേക്ക് തള്ളിനിൽക്കുകയാണ്. കൈവരികളും തകർന്നിട്ടുണ്ട്. പാലം അപകടത്തിലാണെന്നും ഇരുചക്രവാഹനങ്ങളൊഴികെയുള്ള വാഹനങ്ങൾ കടന്നുപോകരുതെന്നും സൂചിപ്പിച്ച് കാസർകോട് ഡിവിഷൻ ചെറുകിട ജലസേചന വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ഈ മുന്നറിയിപ്പ് അവഗണിച്ച് മണൽക്കടത്ത് ലോറികൾ പാലത്തിലൂടെ ചീറിപ്പായുകയാണ്.പുതിയ പാലം നിർമിക്കണം
അനുബന്ധ റോഡുകൾ മെക്കാഡംചെയ്തതിനാൽ മിക്ക വാഹനങ്ങളും കഞ്ചിക്കട്ട വി.സി.ബി.യിലൂടെയാണ് കടന്നുപോകുന്നത്. പുതിയ പാലം നിർമിച്ചില്ലെങ്കിൽ ദുരന്തത്തിലേക്കായിരിക്കും ഇൗ പോക്ക്. വി.സി.ബി. പരിസരത്തെ മാലിന്യവും നീക്കണം.
രമേശ് റൈമുൻപ് മണ്ണ് പരിശോധന നടത്തിയിരുന്നു
പാലം അപകടാവസ്ഥയിലായതിനെത്തുടർന്ന് പുതുക്കിപ്പണിയണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടതാണ്. പ്രതീക്ഷ നൽകി വർഷങ്ങൾക്ക് മുൻപ് മണ്ണ് പരിശോധനയും നടത്തി. എന്നാൽ പാലം യാഥാർഥ്യമായില്ല.
റഫീഖ്, പൊതുപ്രവർത്തകൻദുരന്തത്തിനായി കാക്കരുത്
യാത്രക്കാരുടെ ആശങ്കകൾ പരിഹരിക്കണം. ഭീതിയോടെയാണ് പാലത്തിലൂടെ യാത്രചെയ്യുന്നത്. മഴക്കാലത്ത് പാലത്തിന് മുകളിലൂടെയാണ് വെള്ളം ഒഴുകുന്നത്. പുതിയ പാലം ഉയരംകൂട്ടിയാകണം നിർമിക്കേണ്ടത്.
പൂർണിമ, പ്രദേശവാസി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..