കാസർകോട് : സംസ്ഥാന സർക്കാർ സർവകലാശാലകളെ സഹകരണ സ്ഥാപനങ്ങളാക്കാൻ ശ്രമിച്ചെന്ന് യു.ഡി.എഫ്. ജില്ലാ കമ്മിറ്റി യോഗം ആരോപിച്ചു. സത്യപ്രതിജ്ഞാലംഘനവും സ്വജനപക്ഷപാതവും പിൻവാതിൽ നിയമനവുമാണ് എൽ.ഡി.എഫ്. മുഖമുദ്രയെന്ന് യോഗം ആക്ഷേപിച്ചു. ഇത്തരം വിഷയങ്ങൾ ഉയർത്തി കളക്ടറേറ്റിലേക്ക് എട്ടിന് മാർച്ച് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ ചെയർമാൻ സി.ടി. അഹമ്മദലി അധ്യക്ഷനായി. മാർച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനംചെയ്യും. കൺവീനർ എ. ഗോവിന്ദൻ നായർ, ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ, കെ. നീലകണ്ഠൻ, ഹക്കീം കുന്നിൽ, എം.സി. ഖമറുദ്ദീൻ, ജെറ്റോ ജോസഫ്, വി. കമ്മാരൻ, നാഷണൽ അബ്ദുള്ള, കരിവെള്ളൂർ വിജയൻ എന്നിവർ സംസാരിച്ചു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..