കെ.എസ്.ടി.എ. ജില്ലാസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ടി.ശിവരാജൻ ഉദ്ഘാടനം ചെയ്യുന്നു
കാസർകോട് : രാജ്യത്തിന്റെ മതേതരത്വവും അതിന്റെ അടിത്തറയായ മതനിരപേക്ഷ വിദ്യാഭ്യാസവും സംരക്ഷിക്കാൻ ജനകീയ മുന്നേറ്റം രൂപവത്കരിക്കാൻ അധ്യാപകർ മുന്നിട്ടിറങ്ങണമെന്ന് കെ.എസ്.ടി.എ. ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ടി.ശിവരാജൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എ.ആർ.വിജയകുമാർ അധ്യക്ഷനായി. സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ., കെ.രാഘവൻ, എ.കെ.ബീന, സി.എം.മീനാകുമാരി, കെ.ഹരിദാസ്, എൻ.കെ.ലസിത, എ.മാലതി, കെ.ജി.പ്രതീശ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: പി.ദിലീപ് കുമാർ (സെക്ര.), എ.ആർ.വിജയകുമാർ (പ്രസി.), ടി.പ്രകാശൻ (ഖജാ.), കെ.വി.രാജേഷ്, എം.ഇ.ചന്ദ്രാംഗദൻ, കെ.ശോഭ, യു.ശ്യാംഭട്ട് (ജോ. സെക്ര.), പി.രവീന്ദ്രൻ, ബി.വിഷ്ണു, വി.കെ.ബാലാമണി, പി.ശ്രീകല (വൈസ് പ്രസി.). സംസ്ഥാന സമ്മേളനം 2023 ഫെബ്രുവരി എട്ടുമുതൽ 11 വരെ കാഞ്ഞങ്ങാട് നടക്കും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..