• കാഞ്ഞങ്ങാട് കോട്ടച്ചേരി ബസ്സ്റ്റാൻഡിലെ കുഴികളിൽ കെട്ടിക്കിടക്കുന്ന ചെളിവെള്ളം. കഴിഞ്ഞദിവസം മഴ പെയ്ത സമയത്തെ കാഴ്ച
കാഞ്ഞങ്ങാട് : മഴ പെയ്താൽ നിറയെ ചെളിവെള്ളം. വെയിലുദിച്ചാൽ പൊടിപടലം. കണ്ണൊന്ന് തെറ്റിയാൽ തെന്നിവീഴും. ബസിന്റെ ടയറിനടിയിൽനിന്ന് കല്ലുകൾ തെറിച്ചെത്തുന്നുണ്ടോയെന്ന് ശ്രദ്ധിച്ചുകൊണ്ടേയിരിക്കണം- കോട്ടച്ചേരി ബസ് സ്റ്റാൻഡിലെത്തുന്നവരുടെ ദുരിതം എത്രതവണ ആവർത്തിച്ചാലും നഗരസഭാധികാരികൾക്ക് കുലുക്കമില്ല. ചെറുതും വലുതുമായ കുഴികളാണ് ബസ്സ്റ്റാൻഡ് നിറയെ.
ബസുകളുടെ ടയറുകൾ കുഴികളിൽ പതിച്ച് യാത്രക്കാരുടെ ദേഹത്തേക്ക് കല്ല് തെറിച്ചെത്തുന്നു. മഴപെയ്ത സമയമാണെങ്കിൽ ചെളിവെള്ളം ചിതറിത്തെറിക്കും. രാവിലെയും വൈകിട്ടും നൂറുകണക്കിന് വിദ്യാർഥികൾ ബസ്സ്റ്റാൻഡിലെത്തുന്നുണ്ട്. കാത്തിരിക്കുന്നിടത്തുനിന്ന് ബസ് നിർത്തിയിടത്തേക്ക് പോകുന്നതിനിടെ കുട്ടികൾ തെന്നിവീഴുന്ന കാഴ്ചയാണ് പലപ്പോഴും. കല്ല് തെറിക്കുമ്പോഴും ചെളി തെറിക്കുമ്പോഴും ആളുകൾ ബസ് ജീവനക്കാരോട് വഴക്കിടും. പലതവണ നഗരഭരണാധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കുഴിയടക്കുന്നില്ലെന്നും ബസുടമകൾ പറയുന്നു. കുഴിയിൽനിന്ന് തെറിക്കുന്ന ചെളിവെള്ളം കടകളിലേക്കുമെത്തുമെന്ന് ബസ് സ്റ്റാൻഡിനു ചുറ്റിലുമുള്ള വ്യാപാരികളും പറയുന്നു.
കഷ്ടപ്പാട്
:കോട്ടച്ചേരി ബസ്സ്റ്റാൻഡിൽ ബസിൽ കയറുന്നിടത്തും ഇറങ്ങുന്നിടത്തും മിക്കവാറും കുഴികളായിരിക്കും. മഴപെയ്താൽ ചെളി തെറിക്കും. വലിയ കഷ്ടപ്പാടാണ്
ബി.കെ.ദിനേശൻ, കാഞ്ഞങ്ങാട്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..