മാലിക് ദീനാർ വലിയ ജുമാമസ്ജിദ്
തളങ്കര : ഉത്തര മലബാറിലെ ഇസ്ലാംമത വിശ്വാസികളുടെ പ്രധാന ആഘോഷങ്ങളിലൊന്നായ തളങ്കര മാലിക് ദീനാർ മഖാം ഉറൂസിന് നാടൊരുങ്ങുന്നു. 15 മുതൽ ജനുവരി 15വരെയാണ് ഉറൂസ് നടക്കുന്നത്. കർണാടക, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നും മറ്റു ജില്ലകളിൽ നിന്നും ആളുകൾ എത്താറുണ്ട്.
മൂന്നുവർഷം കൂടുമ്പോഴാണ് ഉറൂസ് നടക്കുന്നത്. എന്നാൽ, 2020-ൽ നടക്കേണ്ടിയിരുന്ന ഉറൂസാണ് കോവിഡ് നിയന്ത്രണങ്ങളാൽ രണ്ട് വർഷങ്ങൾക്കു ശേഷം നടക്കുന്നത്.
ഇസ്ലാമിലെ രണ്ടാം ഖലീഫ ഉമറിന്റെ ഭരണകാലത്താണ് ഇസ്ലാം മത പ്രചാരണത്തിനായി മാലിക് ദീനാറും 22 അനുയായികളും കേരളത്തിലെത്തുന്നത്. അതിന് മുൻപുതന്നെ അറബികളുമായി കച്ചവടബന്ധം സ്ഥാപിച്ചിരുന്ന പ്രദേശമാണ് തളങ്കര. അതുകാരണമാകാം കൊടുങ്ങല്ലൂരിൽ പായ്ക്കപ്പലിറക്കിയ മാലിക് ദീനാറും അനുയായികളും തളങ്കരയിൽ എത്തിയതെന്നാണ് ചരിത്രകാരൻമാർ പറയുന്നത്.
കാസർകോട് റെയിൽവേ സ്റ്റേഷനിൽനിന്ന് ഒരു കിലോമീറ്റർ അകലെയാണ് തളങ്കര. പടിഞ്ഞാർ, കുന്നിൽ, ഖാസിലേൻ, കടവത്ത്, ജദീദ് റോഡ്, ബാങ്കോട്, മുപ്പതാംമൈൽ, തെരുവത്ത്, ഗസ്സാലി നഗർ തുടങ്ങിയ മഹല്ലുകൾ അടങ്ങിയതാണ് മാലിക് ദീനാർ വലിയ ജുമുഅത്ത് കമ്മിറ്റി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..