മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം സി.ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി സാബു എബ്രഹാം ഉദ്ഘാടനംചെയ്യുന്നു
കാഞ്ഞങ്ങാട് : വിഴിഞ്ഞം സമരത്തിൽ കോൺഗ്രസ്-ബി.ജെ.പി. പാർട്ടികൾ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം ആരോപിച്ചു. മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ സമാശ്വാസ പദ്ധതിയിലെ കേന്ദ്രവിഹിതം ഉടൻ അനുവദിക്കുക, മത്സ്യത്തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജനം ലഭിക്കുന്ന അജാനൂർ, ബേക്കൽ-കോട്ടിക്കുളം തുറമുഖ നിർമാണം തുടങ്ങുക, തീരദേശ ഹൈവേ യാഥാർഥ്യമാക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. സി.ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. വി.വി.ഉത്തമൻ അധ്യക്ഷനായിരുന്നു.
സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി വി.വി.രമേശൻ, അഡ്വ. പി.അപ്പുക്കുട്ടൻ, പി. സാമിക്കുട്ടി, കുളങ്ങര രാമൻ, പി.സന്തോഷ്, കെ.വി.ജനാർദനൻ, സി.എം.അമ്പാടി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കാറ്റാടി കുമാരൻ (പ്രസി.), പി.സാമിക്കുട്ടി, സി.എ.അമ്പാടി, എം.പുരുഷോത്തമൻ, കുളങ്ങര രാമൻ (വൈ.പ്രസി.). വി.വി.രമേശൻ (സെക്ര.), കെ.വി.ജനാർദനൻ, ഷീബ മടക്കര, എം.അന്തു, കെ.പി. ഗണേശൻ (ജോ. സെക്ര.), വി.വി.ഉത്തമൻ (ഖജാ.).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..