പൊയിനാച്ചി : സി.ബി.എസ്.ഇ. സ്കൂളുകളുടെ കൂട്ടായ്മയായ ചന്ദ്രഗിരി സഹോദയ നടത്തിയ ജില്ലാതല കായികമേളയിൽ 265 പോയിൻറ് നേടി കോളിയടുക്കം അപ്സര പബ്ലിക് സ്കൂൾ ചാമ്പ്യന്മാരായി. പെരിയടുക്കം എം.പി. ഇന്റർനാഷണൽ സ്കൂൾ 193 പോയിന്റോടെ രണ്ടാം സ്ഥാനവും 104 പോയിന്റോടെ കുനിൽ എജ്യുക്കേഷനൽ ട്രസ്റ്റ് ബദിയടുക്ക മൂന്നാം സ്ഥാനവും നേടി.
മേൽപ്പറമ്പ് ഇൻസ്പെക്ടർ ടി. ഉത്തംദാസ് ട്രോഫികൾ വിതരണംചെയ്തു. വ്യക്തിഗത ചാമ്പ്യന്മാർക്കുള്ള ട്രോഫികൾ അപ്സര സ്കൂൾ മാനേജർ അബ്ദുല്ല അഹമ്മദ് വിതരണംചെയ്തു. സഹോദയ പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി നജാദ് അധ്യക്ഷനായി. പി.ടി.എ. പ്രസിഡന്റ് എം.എ. ഹാരിസ്, അഡ്മിനിസ്ട്രേറ്റർ ഇ.എം. റഫീഖ്, പ്രിൻസിപ്പൽ ഡോ. അൻവർ അലി, സഹോദയ സെക്രട്ടറി നഫീസ ഗഫൂർ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..