നീലേശ്വരം : അഴിത്തലയിൽ ഓപ്പൺ ജിംനേഷ്യം വരുന്നു. ജിം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് എം. രാജഗോപാലൻ എം.എൽ.എ. നൽകിയ കത്ത് കൗൺസിൽ യോഗത്തിൽ ചർച്ചചെയ്ത് അംഗീകരിക്കുകയായിരുന്നു. നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ ഉപ്പുവെള്ളം കയറുന്നത് തടയാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ വി. ഗൗരി അവതരിപ്പിച്ച പ്രമേയം കൗൺസിലർ എ. ബാലകൃഷ്ണൻ പിന്തുണച്ചു.
എം.പി. ഫണ്ടിൽ ഉൾപ്പെടുത്തി കോട്ടപ്പുറം ക്ഷേത്രത്തിന്റെയും ഹയർ സെക്കൻഡറി സ്കൂളിന്റെയും കവലയിൽ ഹൈമാസ്റ്റ് വിളക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെടണമെന്ന കൗൺസിലർ റഫീഖ് കോട്ടപ്പുറത്തിന്റെ ആവശ്യം കൗൺസിൽ അംഗീകരിച്ചു. നഗരസഭാ കൗൺസിൽ ഭരണനിർവഹണം പഠിക്കാൻ കോട്ടപ്പുറം സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് 19 കുട്ടികളും കൗൺസിൽ യോഗത്തിൽ എത്തിയിരുന്നു.
ചെയർപേഴ്സൺ ടി.വി. ശാന്ത അധ്യക്ഷയായി. വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, സ്ഥിരംസമിതി അധ്യക്ഷന്മാരായ ദാക്ഷായണി കുഞ്ഞിക്കണ്ണൻ, ടി.പി. ലത, കൗൺസിലർമാരായ പി. ഭാർഗവി, പി. വത്സല, വിനു നിലാവ്, എം. ഭരതൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..