വെളുത്തോളിയിൽ നവീകരിച്ച എം.കുഞ്ഞിരാമൻ സ്മാരക മന്ദിരം എം.സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു
പാക്കം : വെളുത്തോളിയിൽ നവീകരിച്ച എം.കുഞ്ഞിരാമൻ സ്മാരകമന്ദിരവും കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാളും തുറന്നു. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ് ഉദ്ഘാടനംചെയ്തു. സംഘാടകസമിതി ചെയർമാൻ രാഘവൻ വെളുത്തോളി അധ്യക്ഷനായിരുന്നു. ഒ.എൻ.വി. ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം കെ.വി.കുഞ്ഞിരാമനും ഫോട്ടോ അനാച്ഛാദനം ജില്ലാ കമ്മിറ്റിയംഗം കെ.കുഞ്ഞിരാമനും നിർവഹിച്ചു. കനിവ് പാലിയേറ്റീവ് സൊസൈറ്റിക്കുള്ള സഹായധനം മധു മുതിയക്കാൽ കൈമാറി. സംസ്ഥാനത്തെ മികച്ച കാർഷിക വായ്പാ സംഘത്തിനുള്ള പുരസ്കാരം നേടിയ പനയാൽ ബാങ്കിന് ഉപഹാരം നൽകി. കെ.മണികണ്ഠൻ പതാക ഉയർത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരൻ, കുന്നൂച്ചി കുഞ്ഞിരാമൻ, കെ.സന്തോഷ്കുമാർ, കെ.വി.ഭാസ്കരൻ, വി.വി.സുകുമാരൻ, ചന്ദ്രൻ കൊക്കാൽ, എം.ഗൗരി, പി.കെ.അബ്ദുള്ള, എ.വി.ശിവപ്രസാദ്, പി.ശാന്ത എന്നിവർ സംസാരിച്ചു. തുടർന്ന് കലാസന്ധ്യയും ഗാനമേളയുമുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..