വലിയപറമ്പ് : കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച തീരദേശ പരിപാലന വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ തീരദേശ പരിപാലനമേഖലയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകാൻ സാധിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. 175 തീരദേശ പഞ്ചായത്തുകളെ സി.ആർ.സെഡ്. 2 കാറ്റഗറിയിൽ തരം മാറ്റണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതിൽ 66 എണ്ണം സി.ആർ.സെഡ്.2ൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
കേവലം സാങ്കേതികമായ കാരണങ്ങളാൽ മാത്രം തീരദേശ പരിപാലനനിയമം പ്രതികൂലമായി ബാധിക്കുന്ന അവശേഷിക്കുന്ന പഞ്ചായത്തുകൾക്ക് കൂടി ഇളവ് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ തുടരുമെന്നും അറിയിച്ചു. തീരദേശപരിപാലന വിജ്ഞാപനത്തിൽ പ്രത്യേകമായ ഇളവുകൾ അനുവദിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല.
എം.രാജഗോപാലൻ എം.എൽ.എ. നിയമസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..