എട്ട് മെഡൽ നേടിയ കെ.സി.േത്രാസ് അക്കാദമിയിലെ കുട്ടികൾ പരിശീലകനൊപ്പം
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ കാസർകോടിന് ആദ്യ മൂന്ന് ദിവസങ്ങളിലായി ലഭിച്ച ഒൻപതിൽ എട്ട് മെഡലുകളും ചെറുവത്തൂരിലെ കെ.സി. ത്രോസ് അക്കാദമിയിലെ ചുണക്കുട്ടികളിലൂടെ. ഇതിൽ മൂന്ന് മീറ്റ് റെക്കോഡുകളും ഉൾപ്പെടുന്നു.
ആറ് കുട്ടികളെയാണ് അക്കാദമിയിൽനിന്ന് പരിശീലകൻ കെ.സി.ഗിരീഷ്കുമാർ മേളയ്ക്കായി എത്തിച്ചത്. ഇതിൽ ഒരാൾക്കൊഴികെ എല്ലാവർക്കും മെഡലുണ്ട്. ചിട്ടയായ പരിശീലനത്തിലൂടെയാണ് തന്റെ ശിഷ്യർ വിജയം കൈവരിച്ചതെന്നും അവരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് വിജയമെന്നും പരിശീലകൻ ഗിരീഷ് പറയുന്നു.
പാർവണ ജിതേഷ്, അഖില രാജു, അനുപ്രിയ വി.എസ്. എന്നിവർ ഇരട്ട സ്വർണം നേടിയപ്പോൾ ജൂനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ സർവാൻ കെ.സി. മീറ്റ് റെക്കോഡോടെ സ്വർണം നേടി. 50.93 മീറ്റർ ദൂരമെറിഞ്ഞാണ് പരിശീലകന്റെ മകൻകൂടിയായ സർവാന്റെ നേട്ടം.
കുട്ടമത്ത് ജി.എച്ച്.എസ്.എസ്. പ്ലസ് വൺ വിദ്യാർഥിയായ സർവാൻ കുവൈത്തിൽ നടന്ന ഏഷ്യൻ യൂത്ത് അത്ലറ്റിക് മീറ്റിൽ ഇന്ത്യക്കായി വെള്ളി നേടിയിരുന്നു.
സബ് ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിലും ഷോട്ട്പുട്ടിലും മീറ്റ് റെക്കോഡോടെയാണ് പാർവണയുടെ നേട്ടം. സീനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ മീറ്റ് റെക്കോഡോടെ സ്വർണം നേടിയ അഖിലാരാജു ഷോട്ട്പുട്ടിലും സ്വർണം നേടിയിരുന്നു. ജൂനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ മീറ്റ് റെക്കോഡോടെയും ദേശീയ റെക്കോഡിനെ മറികടക്കുന്ന പ്രകടനവുമായാണ് അനുപ്രിയ സ്വർണം നേടിയത്. ഈ വിഭാഗത്തിൽ അക്കാദമിയിലെ തന്നെ ഹെനിൻ എലിസബത്ത് വെള്ളി മെഡൽ നേടി. ഡിസ്കസ് ത്രോയിലും അനുപ്രിയ സ്വർണനേട്ടം ആവർത്തിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..