കാസർകോട് ബാങ്ക് റോഡിലെ ക്രിസ്മസ് നക്ഷത്രങ്ങളും ക്രിസ്മസ് അപ്പൂപ്പൻ മുഖംമൂടികളും വിൽക്കുന്ന കടയിലെത്തിയ ചൂരിയിലെ സ്റ്റെഫിനും സോണിയയും
കാസർകോട്: ക്രിസ്മസിനെ വരവേൽക്കാൻ ലോകമൊരുങ്ങുമ്പോൾ വിപണിയും കുതിക്കുകയാണ്. പഴയ സ്റ്റാൻഡ് ബാങ്ക് റോഡിലെ സ്റ്റുഡന്റ്സ് ബുക്സിൽ നവംബർ പകുതി മുതൽ ക്രിസ്മസ് വിപണിക്കായി സാധനങ്ങൾ എത്തി. നക്ഷത്രങ്ങൾതന്നെയാണ് വൈവിധ്യങ്ങൾ തന്നെയാണ് ആകർഷണം. വിവിധ ഡിസൈനിലും വലിപ്പത്തിലും ആകർഷകമായ നക്ഷത്രങ്ങൾക്ക് 10 രൂപ മുതൽ 500 രൂപ വരെയാണ് വില. കടലാസ് നക്ഷത്രങ്ങൾ രണ്ടോ മൂന്നോ വർഷം വരെ ഉപയോഗിക്കാൻ കഴിയില്ലെന്ന് പരാതിപ്പെടുന്നവർക്കായി എൽ.ഇ.ഡി. നക്ഷത്രങ്ങളുമുണ്ട്. 120 മുതൽ 600 രൂപ വരെയാണ് വില.
ക്രിസ്മസ് അപ്പൂപ്പന്റെ തൊപ്പി 20 രൂപ മുതലും മുഖംമൂടി 50 രൂപ മുതലും ലഭ്യമാണ്. കരോളിനൊരുങ്ങാനുള്ള വേഷത്തിന് 250 മുതൽ 1000 രൂപ വരെയാണ് വില. മിനിയേച്ചർ ലൈറ്റുകൾ 100 മുതൽ 400 വരെ വിലയിൽ കിട്ടും. ഒരടി മുതൽ എട്ടടി വരെ ഉയരത്തിൽ ക്രിസ്മസ് മരവും അലങ്കാരങ്ങളും കച്ചവടത്തിനുണ്ട്. വലുപ്പമനുസരിച്ച് 180 മുതൽ 2000 വരെയാണ് വില വരുന്നത്.
കടലാസ് കൊണ്ടുള്ള പുൽക്കൂടാണ് മറ്റൊരാകർഷണം. സമയക്കുറവോ സ്ഥലപരിമിതിയോ ഉള്ളവർക്ക് 120 രൂപ മുടക്കിയാൽ എളുപ്പത്തിനായി അവ ഉപയോഗിക്കാം. മുള കൊണ്ടുള്ള പുൽക്കൂട് 300 രൂപ മുതൽ വിപണിയിലുണ്ട്. പുൽക്കൂട്ടിൽ വെക്കുന്ന രൂപങ്ങളും അലങ്കാരത്തിനായി മുപ്പതോളം ഐറ്റങ്ങളുമുണ്ട്.ക്രിസ്മസ് അടുക്കുന്തോറും കച്ചവടം കൂടുതൽ തകൃതിയാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..