പൊയിനാച്ചി : മയിലാട്ടിയിലെ ഉദുമ ടെക്സ്റ്റൈൽസ് മില്ലിന് സമഗ്ര വിപുലീകരണത്തിന് 9.16 കോടിയുടെ പദ്ധതി തയ്യാറാക്കിയതായി മന്ത്രി പി.രാജീവ്. തുണി ഉത്പന്ന നിർമാണ യൂണിറ്റ് ഉൾപ്പെടെ 10 വർഷം കൊണ്ട് പൂർത്തിയാക്കുന്നതാണ് പദ്ധതി.
നിയമസഭയിൽ സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ.യുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. 2023-വരെ 2.36 കോടിയും 2023-2026 കാലയളവിൽ 2.46 കോടിയും 2026-2030 വരെ 4.38 കോടിയും ചെലവഴിച്ച് ഘട്ടങ്ങളായാണ് വികസനപദ്ധതികൾ പൂർത്തിയാക്കുക. മില്ലിന്റെ ഉടമസ്ഥതയിൽ ബാര ഗ്രാമത്തിലുള്ള 23.24 ഏക്കറിൽ പത്തേക്കറിലാണ് ഇപ്പോൾ ടെക്സ്റ്റൈൽ മിൽ പ്രവർത്തിക്കുന്നത്. ബാക്കിയുള്ള സ്ഥലത്താണ് പുതിയ പദ്ധതികൾ ഉദ്ദേശിക്കുന്നത്. സെന്റർ ഫോർ അപ്ലൈഡ് റിസർച്ച് ആൻഡ് െഡവലപ്മെന്റ് യൂണിറ്റ്, വീവിങ്, ഡയിങ് ആൻഡ് പ്രോസസിങ്, ഗാർമെന്റ്സ് യൂണിറ്റുകൾ, തൊഴിലാളികളുടെ ക്വാർട്ടേഴ്സ്, ഫാക്ടറി ഔട്ട്ലെറ്റുകൾ, ഗോഡൗൺ എന്നിവയാണ് സമഗ്ര പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..