ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പൗരവിചാരണ വാഹനജാഥ ജാഥാലീഡർ രാജൻ പെരിയക്ക് പതാക കൈമാറി ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനംചെയ്യുന്നു
പൊയിനാച്ചി : സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരേ ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പൗരവിചാരണ വാഹനജാഥ നടത്തി. ജാഥാലീഡറായ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജൻ പെരിയയ്ക്ക് പതാക കൈമാറി ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാട് അധ്യക്ഷനായിരുന്നു. യു.ഡി.എഫ്. ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ, ഡി.സി.സി. ജനറൽ സെക്രട്ടറി വി.ആർ.വിദ്യാസാഗർ, സാജിദ് മൗവ്വൽ, ഉനൈസ് ബേഡകം, രവീന്ദ്രൻ കരിച്ചേരി, രതീഷ് കാട്ടുമാടം, ഫസൽ റഹ്മാൻ, എം.കെ.ബാബുരാജ്, ശ്രീകല പുല്ലൂർ എന്നിവർ സംസാരിച്ചു. പള്ളിക്കര, പുല്ലൂർ പെരിയ, ഉദുമ, ചെമ്മനാട് എന്നീ മണ്ഡലങ്ങളിലെ 32 കേന്ദ്രങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകി.
സമാപന സമ്മേളനം യു.ഡി.എഫ്. ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ നായർ പൊയിനാച്ചി അധ്യക്ഷനായി. കെ.പി.സി.സി. അംഗം ഹക്കീം കുന്നിൽ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..