പൊയിനാച്ചി : പച്ചത്തേങ്ങ സംഭരണത്തിന് കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങാൻ നടപടി സ്വീകരിച്ചതായി കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. കേര-റബ്ബർ കർഷകർ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ. നിയമസഭയിൽ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കേരഫെഡിനോട് 27 സംഭരണകേന്ദ്രവും വി.എഫ്.പി.സി.കെ.യോട് 28 സംഭരണകേന്ദ്രവും കെ.എസ്.സി.ഡി.സി.യോട് 30 സംഭരണകേന്ദ്രവും അധികമായി തുടങ്ങാൻ നിർദേശം നൽകിയിട്ടുണ്ട്.
കേരഫെഡും വി.എഫ്.പി.സി.കെ.യും ആരംഭിക്കുന്ന സംഭരണകേന്ദ്രങ്ങളിൽ 11 എണ്ണം വീതം മൊബൈൽ പ്രൊക്യൂർമെന്റ് സെന്ററായി പ്രവർത്തിക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. നിലവിൽ 79 കേന്ദ്രങ്ങളിലൂടെയാണ് പച്ചത്തേങ്ങ സംഭരണം നടത്തിവരുന്നത്.
കൊപ്രസംഭരണം 2023 മാർച്ച് 31 വരെ നീട്ടണമെന്നും കേരഫെഡിനെ സംഭരണ ഏജൻസി ആകത്തക്കവിധം വ്യവസ്ഥയിൽ മാറ്റം വരുത്തണമെന്നും കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. 2022-23 വർഷത്തിൽ 500 കോടി രൂപ. റബ്ബർ പ്രൊഡക്ഷൻ ഇൻസന്റീവ് നൽകുന്നതിനായി സർക്കാർ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..