മണ്ണ്‌ ദിനാചരണം


പൊയിനാച്ചി : അന്നത്തിന്റെ ആരംഭം മണ്ണ് എന്ന സന്ദേശവുമായി മണ്ണ് പര്യവേക്ഷണ- മണ്ണ് സംരക്ഷണവകുപ്പ് മണ്ണ്‌ ദിനം ആചരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ അധ്യക്ഷനായി. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ബി.എസ്‌. അനുരാധ സന്ദേശം നൽകി.

ചെമ്മനാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ശംസുദ്ദീൻ തെക്കിൽ, അംഗങ്ങളായ ടി. ജാനകി, കെ. കൃഷ്ണൻ, സുജാത രാമകൃഷ്ണൻ, മൈമൂന അബ്ദുൽ റഹിമാൻ, രാജൻ കെ. പൊയിനാച്ചി, കാസർകോട് മണ്ണ് പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടർ വൈനി രാജൻ, ചെമ്മനാട് പഞ്ചായത്ത് കൃഷി ഓഫീസർ കെ. വേണുഗോപാൽ എന്നിവർ സംസാരിച്ചു.

സി.പി.സി.ആർ.ഐ. പ്രിൻസിപ്പൽ സയന്റിസ്റ്റ് പി. സുബ്രഹ്മണ്യൻ, കാസർകോട് സോയിൽ കൺസർവേഷൻ ഓഫീസർ എം. നാരായണൻ, പി. ഷിജിത്ത് എന്നിവർ ക്ലാസെടുത്തു.

കാസർകോട് : ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് കാസർകോട് ജില്ലാ മണ്ണ് പരിശോധന ശാല, നഗരസഭാ കൃഷിഭവൻ സംയുക്തമായി ലോക മണ്ണ് ദിനാചരണം നടത്തി. നഗരസഭാ ചെയർമാൻ വി.എം.മുനീർ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ ഷംസീദ ഫിറോസ് അധ്യക്ഷയായിരുന്നു. ശാസ്ത്രീയമായ മണ്ണ് പരിശോധനയും സംയോജിത വളപ്രയോഗവും എന്ന വിഷയത്തിൽ അസി. സോയിൽ കെമിസ്റ്റ് കെ.നിഷാ ഭായ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനിത കെ.മേനോൻ എന്നിവർ ക്ലാസെടുത്തു. മണ്ണാരോഗ്യ കാർഡുകൾ കർഷകർക്ക് വിതരണം ചെയ്തു. നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർമാൻ ഖാലിദ് പച്ചക്കാട് സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..