കാഞ്ഞങ്ങാട് : ഹൊസ്ദുർഗ് ബി.ആർ.സി. ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ‘ഊർജോത്സവം' നഗരസഭാധ്യക്ഷ കെ.വി. സുജാത ഉദ്ഘാടനംചെയ്തു. ഡി.ഇ.ഒ. എം. സുരേഷ്കുമാർ അധ്യക്ഷനായി. എ.ഇ.ഒ. അഹമ്മദ് ഷെരീഫ് കുരിക്കൾ, സ്കൂൾ പ്രിൻസിപ്പൽ വി.വി. അനിത, പ്രഥമാധ്യാപകൻ എം. വിനോദ് കുമാർ, സ്മാർട്ട് എനർജി കോ ഓർഡിനേറ്റർമാരായ വി. പ്രശാന്തൻ, വി.ടി.വി. മോഹനൻ, പി. രാജഗോപാലൻ എന്നിവർ സംസാരിച്ചു.
വിദ്യാർഥികളിൽ ഊർജസംരക്ഷണ അവബോധം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഊർജോത്സവം നടത്തുന്നത്. കാർബൺ സന്തുലിത ആവാസവ്യവസ്ഥയും ഹരിതോർജവും എന്ന വിഷയത്തിൽ ചിത്രരചന, പോസ്റ്റർ നിർമാണം, ഉപന്യാസരചന മത്സരങ്ങൾ നടന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..