പൊയിനാച്ചി : നിർമാണം തുടങ്ങിയ കുറ്റിക്കോൽ 110 കെ.വി. സബ് സ്റ്റേഷന്റെ ലൈൻസർവേയും പ്രിലിമിനറി സർവേയും പൂർത്തിയായതായി വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. സി.എച്ച്.കുഞ്ഞമ്പു എം.എൽ.എയുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു മന്ത്രി.
റൂട്ട് അപ്രൂവൽ ലഭിച്ചു. ടവർ ഷെഡ്യൂൾ അപ്രൂവൽ തയ്യാറാക്കിയിട്ടുണ്ട്. നിലവിലുള്ള അമ്പലത്തറ-മയിലാട്ടി 110 കെ.വി.ലൈനിൽനിന്നാണ് ബേഡഡുക്ക വലിയപാറയിൽ സ്ഥാപിക്കുന്ന സബ് സ്റ്റേഷനിലേക്ക് 110 കെ.വി. ലൈൻ വലിക്കുക. 110 കെ.വി. സബ്സ്റ്റേഷന്റെ സ്ഥലം നിരപ്പാക്കൽ, താത്കാലിക സൈറ്റ് ഓഫീസ് നിർമാണം, കോളം ഫൗണ്ടേഷൻ എന്നിവ പൂർത്തീകരിച്ചു. ഫൗണ്ടേഷൻ ജോലികൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് ഉപകരണങ്ങൾ സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങും. കൺട്രോൾ റൂം കെട്ടിടനർമാണത്തിന് രൂപരേഖ തയ്യാറാക്കി അംഗീകാരത്തിന് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..