മെട്ടമ്മൽ വയലോടിയിലെ പ്രിജേഷിന്റെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ പ്രതികളുടെ വീട്ടിൽ അന്വേഷണസംഘം പരിശോധന നടത്തുന്നു
തൃക്കരിപ്പൂർ : മെട്ടമ്മൽ വയലോടിയിലെ പ്രീജേഷിന്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികൾക്കുമായി പോലീസ് അന്വേഷണം ഊർജിതമാക്കി. ആൾക്കൂട്ട ക്രൂരകൃത്യത്തിൽ ഉൾപ്പെട്ട എല്ലാ പ്രതികളെയും പിടികൂടണമെന്ന ആവശ്യം എല്ലാ ഭാഗത്തുനിന്നും ശക്തമായി. റിമാൻഡിലുള്ള പ്രതികളുടെ വീട്ടിൽ അന്വേഷണസംഘം റെയ്ഡ് നടത്തി.
ഒ.ടി. മുഹമ്മദ് ഷഹബാസ്, പി.കെ. മുഹമ്മദ് റഹ്നാസ്, എം.ടി.പി. മുഹമ്മദ് സഫ്വാൻ എന്നിവരുടെ വീടുകളിലാണ് പോലീസ് ഉദ്യോസ്ഥസംഘം ഒരേ സമയം എത്തിയത്. ചന്തേര പ്രിൻസിപ്പൽ എസ്.ഐ. എം.വി. ശ്രീദാസ്, എസ്.ഐ.മാരായ എം. സതീശൻ, സി.കെ. മുരളീധരൻ, എ.എസ്.ഐ.മാരായ എ.വി. ദിവാകരൻ,പി. ഓമന എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് സംഘം റെയ്ഡ് നടത്തിയത്.
പ്രീജേഷിനെ ചെളിനിറഞ്ഞ വയലിൽ കമിഴ്ത്തിക്കിടത്തി പുറത്ത് തുടർച്ചയായി വിറകുകൊണ്ട് അടിച്ച് ആന്തരാവയവങ്ങൾക്ക് ക്ഷതമേൽപ്പിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണം
: വയലോടിയിലെ പ്രിജേഷിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് സി.പി.ഐ. ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി എം. ഗംഗാധരൻ, ലോക്കൽ സെക്രട്ടറി എം.പി. ബിജീഷ്, മഹിളാ സംഘം ജില്ലാ കമ്മിറ്റി അംഗം എം.വി. ഭവാനി, കെ.വി. ഗോപാലൻ, പി. സദാനന്ദൻ, ടി. നസീർ, കെ. ഗംഗാധരൻ എന്നിവർ വയലോടിയിലെ പ്രിജേഷിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..