കാഞ്ഞങ്ങാട്: കിണർ വൃത്തിയാക്കി മുകളിലേക്കു കയറവെ കയറിന്റെ പിടിവിട്ട് 50 അടി താഴ്ചയിലേക്ക് വീണയാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പാചകവാതക ടാങ്കർ ലോറി ജീവനക്കാരനായ സനൽ ബങ്കളം (30) ആണ് കിണറ്റിൽ വീണത്. ഇദ്ദേഹവും സഹപ്രവർത്തകരും വാടകയ്ക്കു താമസിക്കുന്ന രാവണേശ്വരം കുന്നുപാറയിലെ വീട്ടുകിണറ്റിലാണ് വീണത്. അൻപതടിയോളം മുകളിലെത്തിയപ്പോഴാണ് കയറിന്റെ പിടിവിട്ടത്. ഉടൻ സഹപ്രവർത്തകൻ ആനന്ദൻ കിണറ്റിലിറങ്ങി പ്രഥമശുശ്രൂഷ നൽകി. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ വി.എൻ. വേണുഗോപാലൽ, എച്ച്.ടി. ഭഗത് എന്നിവർ കിണറ്റിലിറങ്ങി സനലിനെ മുകളിലെത്തിച്ചു.
തുടർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. തൃക്കരിപ്പൂർ ഫയർ സ്റ്റേഷനിലെ ഓഫീസർ എം. ശ്രീധരൻ, ജീവനക്കാരായ വി. ബിനു, ജയശങ്കർ, ഹോംഗാർഡുമാരായ കെ. രമേശൻ, സി. നരേന്ദ്രൻ, സിവിൽ ഡിഫൻസ് അംഗങ്ങളായ പി.പി. പ്രദീപ് കുമാർ, സി. രാഹുൽ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..