കരിവേടകം: ചുഴുപ്പ് അങ്കണവാടി മോണിട്ടറിങ് കമ്മിറ്റി, ഉദയ, സ്നേഹ കുടുംബശ്രീ യൂണിറ്റുകൾ, കുറ്റിക്കോൽ പഞ്ചായത്തംഗം ജോസഫ് പാറത്തട്ടേൽ എന്നിവരുടെ നേതൃത്വത്തിൽ കരിവേടകത്ത് അനുമോദന പരിപാടി നടത്തി. സംസ്ഥാന സ്കൂൾ കലോത്സവം നടോടി നൃത്തത്തിൽ എ ഗ്രേഡും സംസ്ഥാന സ്കൂൾ ടെന്നീസ് മൂന്നാം സ്ഥാനവും നേടിയ പുണ്യ കൃഷ്ണൻ, സംസ്ഥാനതല നീന്തലിൽ മൂന്നാം സ്ഥാനം നേടിയ കെ. അഭിഷേക്, സബ് ജില്ലാ കലോത്സവത്തിൽ ഭരതനാട്യം എ ഗ്രേഡ് നേടിയ അമൃത ഹരി എന്നിവരെയാണ് അനുമോദിച്ചത്.
കുറ്റിക്കോൽ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ പി.ജെ. ലിസി തോമസ് ഉദ്ഘാടനംചെയ്തു. ജോസഫ് പാറത്തട്ടേൽ അധ്യക്ഷനായി. നിഷ രാജേഷ്, കെ. ജയൻ, ജി. ശ്രീലത, ബീന നാരായണൻ, ലീലാമണി രാജു, ബിന്ദു മോഹനൻ, അൽഫോൺസ ബേബി, സാവിത്രി കൃഷ്ണൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..