അഴിത്തല : കടിഞ്ഞിമൂല അഴിത്തല റോഡരികിലെ താഴ്ച കാരണം അപകടം തുടർക്കഥയാകുന്നു. റോഡിലെ വളവിനോട് ചേർന്നുള്ള താഴ്ചയിലാണ് വാഹനങ്ങൾ വീഴുന്നത് പതിവാകുന്നത്.
തിങ്കളാഴ്ച വൈകീട്ടും ഇവിടെ ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടമുണ്ടായി. അപകടത്തിൽ പരിക്കേറ്റ നീലേശ്വരം സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് കടപ്പുറം ശാഖാ മാനേജർ ശശിധരൻ പടിഞ്ഞാറ്റംകൊഴുവൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
ഹാർബർ എൻജിനിയറിങ് വിഭാഗം കാസർകോട് വികസന പാക്കേജ് ഫണ്ട് ഉപയോഗിച്ചാണ് റോഡ് പണിതത്. 2018-19 വർഷം നിർമിച്ച റോഡിനായി ചെലവിട്ടത് 95 ലക്ഷം രൂപയായിരുന്നു. കാര്യമായ വീതിയില്ലാത്ത റോഡിൽ അരയടിയിലധികം താഴ്ചയുള്ള കട്ടിങ്ങുകളാണ് അപകടകാരണം.
റോഡ് നിർമാണം നടക്കുമ്പോൾതന്നെ റോഡരികിലെ താഴ്ച അപകടമാണെന്ന് നാട്ടുകാർ പറഞ്ഞതാണ്.
ഇനിയും കുഴി നികത്തിയില്ലെങ്കിൽ റോഡ് ഉപരോധിക്കുന്നതടക്കം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് കൗൺസിലർ കെ.വി. ശശികുമാർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..